Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 2:53 PM IST Updated On
date_range 31 July 2017 2:53 PM ISTചിറക്കടവ് ക്ഷേത്രത്തിൽ നിറപുത്തരി ആഘോഷിച്ചു
text_fieldsbookmark_border
ചിറക്കടവ്: മഹാദേവക്ഷേത്രത്തിൽ നിറപുത്തരി ആഘോഷിച്ചു. ഞായറാഴ്ച രാവിലെ 5.40നും 6.10നും മധ്യേയായിരുന്നു ചടങ്ങ്. നെൽക്കതിർ, ആലില, മാവില, ദശപുഷ്പം, ഇല്ലി, നെല്ലി എന്നിവ ചേർത്തുകെട്ടിയ കറ്റയുമായി മേൽശാന്തി സി.കെ. വിക്രമൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ എഴുന്നള്ളത്ത് നടന്നു. പൂജിച്ച കതിരുകൾ ഭക്തർക്ക് പ്രസാദമായി നൽകി. ഹര്‍ത്താല്‍ ചങ്ങനാശ്ശേരിയില്‍ പൂർണം ചങ്ങനാശ്ശേരി: ബി.ജെ.പി ഹര്‍ത്താല്‍ ചങ്ങനാശ്ശേരിയില്‍ പൂർണം. ഞായറാഴ്ച പൊതു അവധി ദിനമായതിനാല്‍ നഗര-ഗ്രാമവീഥികള്‍ വിജനമായിരുന്നു. രാവിലെ ഹര്‍ത്താല്‍ അനുകൂലികള്‍ നഗരമധ്യത്തില്‍ ഇരുചക്രവാഹനങ്ങള്‍ തടഞ്ഞത് പൊലീസ് ഇടപെട്ട് തടഞ്ഞതല്ലാതെ മേഖലയില്‍ അനിഷ്ടസംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ചങ്ങനാശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹത്തെ മേഖലയില്‍ വിന്യസിച്ച് സുരക്ഷക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. പെരുന്നയില്‍ ആര്‍.എസ്.എസ്.കാര്യാലയത്തിനു മുന്നില്‍നിന്ന് ആരംഭിച്ച പ്രകടനം ജില്ല ശാരീരിക് പ്രമുഖ് കെ. അജി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന സമിതി അംഗങ്ങളായ എം.ബി. രാജഗോപാല്‍, കെ.ജി. രാജ് മോഹന്‍, എന്‍.പി. കൃഷ്ണകുമാര്‍, മണ്ഡലം പ്രസിഡൻറ് എം.എസ്. വിശ്വനാഥന്‍, താലൂക്ക് കാര്യവാഹക് മനീഷ് മാടപ്പള്ളി, കെ.എസ്. ഓമനക്കുട്ടന്‍, ജനറല്‍ സെക്രട്ടറിമാരായ എ. മനോജ്, ബി.ആര്‍. മഞ്ജീഷ്, പി.ടി. വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി. ടാറിങ് നടന്ന് ദിവസങ്ങള്‍ കഴിയുംമുമ്പ് റോഡില്‍ ഗര്‍ത്തം ചങ്ങനാശ്ശേരി: കെ.എസ്.ടി.പിയുടെ ടാറിങ് നടന്ന് ദിവസങ്ങള്‍ കഴിയുംമുമ്പ് റോഡില്‍ ഗര്‍ത്തം. എം.സി റോഡില്‍ ചങ്ങനാശ്ശേരി കെ.എസ്.ആര്‍.ടി.സി. ഡിപ്പോക്ക് മുന്‍വശത്താണ് ഗര്‍ത്തം രൂപപ്പെട്ടത്. അപകടം ഉണ്ടാകാതിരിക്കാന്‍ ടാര്‍ വീപ്പ സ്ഥാപിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ ആഴ്ചയാണ് ഇവിടെ ടാറിങ് നടന്നത്. ഞായറാഴ്ച രാവിലെ മുതലാണ് ഗര്‍ത്തം രൂപപ്പെട്ടത്. ഈ മാസം ആദ്യം കെ.എസ്.ടി.പി നിര്‍മാണം നടത്തിയ കെ.എസ്.ആര്‍.ടി.സി പ്രവേശന കവാടത്തിലെ സ്ലാബുകളും നിര്‍മാണം കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ തകര്‍ന്നിരുന്നു. ദിവസങ്ങളോളമായി ഇതുവഴി വാഹനങ്ങളുടെ പ്രവേശനവും നിരോധിച്ചിരുന്നു. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് തകര്‍ച്ചക്ക് കാരണമെന്ന് ആരോപണമുണ്ട്. സെന്‍ട്രല്‍ ജങ്ഷനിലെ ഓടനിര്‍മാണം സംബന്ധിച്ചും നേരേത്ത ആരോപണം ഉയര്‍ന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story