Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 2:50 PM IST Updated On
date_range 31 July 2017 2:50 PM ISTഹർത്താൽ: കോട്ടയത്ത് ബി.ജെ.പി പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി; ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്ക്
text_fieldsbookmark_border
കോട്ടയം: തിരുവനന്തപുരത്ത് ആർ.എസ്.എസ് പ്രവർത്തകൻ െകാല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി നടത്തിയ ഹർത്താൽ അക്രമാസക്തമായി. മോേട്ടാർ ആൻഡ് മെക്കാനിക്കൽ വർക്കേഴ്സ് യൂനിയൻ (സി.െഎ.ടി.യു) ജില്ല കമ്മിറ്റി ഒാഫിസ് അടിച്ചുതകർത്തു. കോട്ടയം നഗരത്തിൽ ബി.ജെ.പി പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആർ.എസ്.എസ്-ബി.ജെ.പി നേതാക്കൾ ഉൾപ്പെടെ 13പേർ അറസ്റ്റിലായി. കോട്ടയം എ.ആർ ക്യാമ്പിലെ പൊലീസുകാരായ റെജിമോൻ (43), വിഷ്ണു വിജയദാസ് (35) എന്നിവരുൾപ്പെടെ ആറുപൊലീസുകാർക്ക് പരിക്കേറ്റു. നെഞ്ചിന് ഇടിയേറ്റ വിഷ്ണുവിനെ കോട്ടയം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിെൻറ മുട്ടിന് പരിക്കേറ്റ റെജിമോനും ചികിത്സതേടി. ലാത്തിച്ചാർജിൽ പരിക്കേറ്റ ബി.ജെ.പി പ്രവർത്തകരായ കാരാപ്പുഴ കോടിയാട്ടുചിറ പി.കെ. അരുൺ (36), കോട്ടയം മുട്ടമ്പലം മരങ്ങോട്ടുപറമ്പിൽ ശശികുമാർ (51), മറിയപ്പള്ളി ഗീതഭവൻ സന്തോഷ് (42) എന്നിവരെ ആദ്യം കോട്ടയം ജില്ല ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ േകാളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഹർത്താൽ അനുകൂലികളുടെ പ്രകടനത്തിനു നേരെയുണ്ടായ ലാത്തിച്ചാർജിൽ മെഡിക്കൽ കോളജിൽ ചികിത്സയിൽ ഉള്ളവരടക്കം 20പേർക്ക് പരിക്കേറ്റതായി ബി.ജെ.പി നേതാക്കൾ പറഞ്ഞു. പൊലീസും ബി.ജെ.പി പ്രവർത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടൽ നഗരത്തിൽ ഒരുമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഞായറാഴ്ച രാവിലെ 10.30ന് സെൻട്രൽ ജങ്ഷനിലാണ് സംഭവങ്ങൾക്ക് തുടക്കം. കാർ തടഞ്ഞുനിർത്തി ഡ്രൈവറുടെ കണ്ണട ഉൗരിവാങ്ങി പുറത്തേക്ക് എറിഞ്ഞത് ദൃശ്യമാധ്യമങ്ങൾ പകർത്താൻ ശ്രമിച്ചതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കം. അസഭ്യവർഷത്തോടെ എതിരേറ്റ ബി.െജ.പി പ്രവർത്തകർ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തു. ഇതിനുപിന്നാലെ വിവിധ ഭാഗങ്ങളിൽനിന്ന് ഒത്തുകൂടിയ ബി.ജെ.പി പ്രവർത്തകരുടെ പ്രകടനം നഗരം ചുറ്റി തിരിച്ചെത്തിയപ്പോൾ പലയിടങ്ങളിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളും കൊടിമരങ്ങളും തകർക്കുന്നത് മാധ്യമപ്രവർത്തകർ പകർത്തിയത് വീണ്ടും പ്രകോപനമുണ്ടാക്കി. ഇതിൽ പ്രതിഷേധിച്ച് ഒരുവിഭാഗം മാധ്യമപ്രവർത്തകർക്കുനേരെ കല്ലെറിഞ്ഞു. പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തിന് സമീപത്തെ ജില്ല മോേട്ടാർ ആൻഡ് മെക്കാനിക്കൽ വർക്കേഴ്സ് യൂനിയൻ (സി.െഎ.ടി.യു) ജില്ല കമ്മിറ്റി ഒാഫിസ് അടിച്ചുതകർത്തു. ഒാഫിസിലെ മേശകളും കസേരകളും േനതാക്കളുടെ േഫാേട്ടായും നശിപ്പിച്ചു. തൊട്ടുപിന്നാലെ എത്തിയ പൊലീസ് അക്രമികളിൽ ഒരാളെ പിടികൂടിയെങ്കിലും ബി.ജെ.പി ജില്ല നേതാക്കൾ ഉൾപ്പെടെയുള്ളവർ എത്തി ബലമായി മോചിപ്പിച്ചു. മറ്റൊരു പ്രവർത്തകനെ പിടികൂടി പൊലീസ് ജീപ്പിൽ പ്രവേശിപ്പിെച്ചങ്കിലും വാഹനം എടുക്കാനാകാത്തവിധം തടഞ്ഞ് പ്രതിഷേധം തീർത്തു. തുടർന്ന് പൊലീസ് ലാത്തിവീശി പ്രവർത്തകരെ വിരട്ടിയോടിച്ചു. ചിതറിയോടിയ ഒരുവിഭാഗം തിരുനക്കര ക്ഷേത്രമൈതാനത്തേക്കും മറ്റുള്ളവർ വിവിധയിടങ്ങളിലും ഒളിച്ചെങ്കിലും പൊലീസ് പിന്തുടർന്ന് ലാത്തിവീശി ഏതാനും പേരെ പിടികൂടി. ഉച്ചയോടെയാണ് സംഘർഷാവസ്ഥക്ക് അയവുവന്നത്. പിന്നീട് സി.െഎ.ടി.യു ജില്ല ഒാഫിസ് അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ സി.പി.എം പ്രവർത്തകർ വഴിയരികിൽ പാർക്ക് ചെയ്ത ന്യൂനപക്ഷ മോർച്ച ജില്ല ജനറൽ സെക്രട്ടറി നാസർ റാവുത്തറുടെ കാർ അടിച്ചുതകർത്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് നഗരത്തിൽ വൻ പൊലീസ് സുരക്ഷയാണ് ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story