Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 2:50 PM IST Updated On
date_range 31 July 2017 2:50 PM IST10 പേർ അറസ്റ്റിൽ
text_fieldsbookmark_border
കോട്ടയം: ബി.ജെ.പി ഹർത്താലിൽ കോട്ടയം നഗരത്തിൽ അക്രമം നടത്തിയ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരികൃഷ്ണൻ (23), അജിത് രാജ് (21), മധു (46), അനൂപ് ഗോപൻ (30), അനീഷ് മോഹൻ (32), സന്ദീപ് സുകുമാരൻ(23), പ്രവീൺ േപ്രമദാസ് (26), മഹേഷ് (34), ശരൺ (37) എന്നിവരെയും പ്രായപൂർത്തിയാകാത്ത ഓരാളെയുമാണ് അറസ്റ്റ് ചെയ്തത്. പൊലീസിനെ ആക്രമിച്ചതിനും തിരുനക്കരയിലെ സി.ഐ.ടി.യു മോട്ടോർ തൊഴിലാളി യൂനിയൻ ഓഫിസ് തകർത്ത സംഭവത്തിലുമാണ് അറസ്റ്റ്. റജിമോൻ, വിഷ്ണു വിജയദാസ് എന്നീ പൊലീസുകാർക്കാണ് പരിക്കേറ്റത്. കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റേഷൻ വളപ്പിലെ കൊടിമരം നശിപ്പിച്ചതിനും കേസെടുത്തു. അറസ്റ്റിലായവരെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story