Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസർക്കാർ അവഗണന;...

സർക്കാർ അവഗണന; അയൽസഭകളുടെ പ്രവർത്തനം നിലച്ചു

text_fields
bookmark_border
അടിമാലി: വികസനം ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കാൻ ഉദ്ദേശിച്ച് സർക്കാർ നിർദേശപ്രകാരം രൂപംനൽകിയ അയൽസഭകൾ നോക്കുകുത്തികളായി. കുടുംബശ്രീ അയൽക്കൂട്ട മാതൃകയിലാണ് അയൽസഭകൾ തുടങ്ങിയത്. കുടുംബശ്രീകളിൽ സ്ത്രീകൾ മാത്രമാണുള്ളത്. ഇത് പരിഹരിക്കാനാണ് എല്ല വിഭാഗങ്ങളെയും ഉൾപ്പെടുത്തി അയൽസഭകൾ തുടങ്ങാൻ തീരുമാനിച്ചത്. മുൻ യു.ഡി.എഫ് സർക്കാറി​െൻറ കാലത്താണ് ഗ്രാമപഞ്ചായത്തുകളുടെ കീഴിൽ അയൽസഭകൾ ആരംഭിച്ചത്. വാർഡിലെ ജനസംഖ്യ കണക്കിലെടുത്ത് രണ്ടുമുതൽ അഞ്ച് അയൽസഭകൾ വരെ തുടങ്ങാനാണ് സർക്കാർ നിർദേശിച്ചത്. ഈ അയൽസഭകൾ വഴിയാണ് ഗ്രാമങ്ങളിലേക്ക് സർക്കാർ നൽകുന്ന ഫണ്ടുകൾ കൈകാര്യം ചെയ്യുകയെന്നും അറിയിച്ചിരുന്നു. എന്നാൽ, അയൽസഭകളെ നോക്കുകുത്തികളാക്കിയാണ് സർക്കാറി​െൻറയും ഗ്രാമപഞ്ചായത്തുകളുടെയും പ്രവർത്തനമെന്നാണ് പരാതി. അയൽസഭ രൂപവത്കരിച്ചതല്ലാതെ മറ്റൊരു പ്രവർത്തനവും നടന്നിട്ടില്ല. ഓരോ വാർഡിലും 50 മുതൽ 100 വരെ വീടുകൾ ഉൾക്കൊള്ളിച്ച് അയൽസഭകൾ രൂപവത്കരിക്കാനാണ് സർക്കാർതലത്തിൽ തീരുമാനമുണ്ടായത്. ഇതി​െൻറ അടിസ്ഥാനത്തിൽ എല്ല വാർഡുകളിലും രൂപവത്കരിക്കുകയും ചെയ്തു. ഇതിന് പുറമെ വാർഡ് സഭകളും ഉണ്ടാക്കി. പഞ്ചായത്ത് അംഗം ചെയർമാനും മറ്റൊരാൾ കൺവീനറും എന്ന നിലയിലാണ് വാർഡ് സഭയുടെ പ്രവർത്തനം. ഗ്രാമങ്ങളിലെ എല്ലാ വികസന പ്രവർത്തനങ്ങളും അയൽസഭകളിലൂടെ നടത്താനായിരുന്നു തീരുമാനം. എന്നാൽ, പഞ്ചായത്തുകൾ വിവിധ പ്രവർത്തനങ്ങൾക്ക് ഇവരെ വിളിക്കുന്നുണ്ടെങ്കിലും റോഡിനും മറ്റുമായി വരുന്ന ഫണ്ടുകളൊന്നും ഇവരിലൂടെ വിനിയോഗിക്കാറില്ല. ഇപ്പോഴും എല്ലാ വാർഡുകളിലും ഗുണഭോക്തൃ കമ്മിറ്റികളാണ് എം.എൽ.എ-എം.പി ഫണ്ട് ഉൾപ്പടെ ഉപയോഗിച്ചുള്ള പ്രവൃത്തികൾ നടത്തുന്നത്. രണ്ടുമുതൽ ആറുവരെ അയൽസഭകളുള്ള വാർഡുകൾ ഉണ്ട്. ഇതിനെല്ലാം ചെയർമാനും കൺവീനറും ഉണ്ട്. മിക്ക ഗുണഭോക്തൃ കമ്മിറ്റികളിലും ഇവരൊന്നും അംഗമല്ലെന്ന പരാതി വ്യാപകമാണ്. അയൽസഭകൾ നിലവിലുള്ളപ്പോൾ പ്രവൃത്തികൾക്ക് ജനകീയ കമ്മിറ്റികൾ ആവശ്യമില്ലെന്ന നിർദേശങ്ങളൊന്നും പഞ്ചായത്ത് അംഗത്തിനോ ഗ്രാമസേവകനോ നൽകിയിട്ടില്ലെന്നതാണ് യാഥാർഥ്യം. പ്രകടനവും പൊതുസമ്മേളനവും വണ്ടിപ്പെരിയാർ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തെറ്റായ നയങ്ങൾക്കെതിരെ മുസ്ലിംലീഗ് വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ പ്രകടനവും പൊതുസമ്മേളനവും ഞായറാഴ്ച നടക്കും. നിയോജകമണ്ഡലം പ്രസിഡൻറ് ടി.എച്ച്. അബ്ദുൽ സമദ് യോഗം ഉദ്ഘാടനം ചെയ്യും. യൂത്ത്ലീഗ് ദേശീയ നിർവാഹക സമിതി അംഗം ഷിബു മീരാൻ, ജില്ല പ്രസിഡൻറ് ടി.കെ. നവാസ് എന്നിവർ സംസാരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story