Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightരണ്ട്​ വില്ലേജുകളിലായി...

രണ്ട്​ വില്ലേജുകളിലായി നാല് അനധികൃത പാറമട നിർത്തിവെക്കാൻ നിർദേശം

text_fields
bookmark_border
നെടുങ്കണ്ടം: രണ്ട് വില്ലേജുകളിലെ നാല് അനധികൃത പാറമട നിർത്തിവെക്കാൻ തഹസിൽദാർ നിർദേശം നൽകി. കൽകൂന്തൽ, പാറത്തോട് വില്ലേജുകളിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പാറമടകൾക്കെതിരെയാണ് റവന്യൂ വകുപ്പി​െൻറ നടപടി. പാറത്തോട് വട്ടോളിൽ ജെയ്മോൻ ജോർജി​െൻറ ഉടമസ്ഥതയിലുള്ള പാറമട, കൽകൂന്തൽ വില്ലേജിൽ ചെമ്പകക്കുഴിയൽ പി.കെ. ബോസ്, പി.എസ്. വിനയൻ, ശ്രീകുമാർ എന്നിവരുടെ പാറമടകൾക്കുമാണ് പ്രവർത്തനാനുമതി നിഷേധിച്ചത്. ഉടുമ്പൻചോല അഡീഷനൽ തഹസിൽദാർ കെ.എം. ഷാജിയുടെ നിർദേശത്തെത്തുടർന്നാണ് കൽകൂന്തൽ, പാറത്തോട് വില്ലേജ് ഓഫിസർമാരെത്തി നിർത്തിവെക്കാൻ നിർദേശം നൽകിയത്. ജെയ്മോൻ ജോർജി​െൻറ ഉടമസ്ഥതയിലെ പാറമടക്കെതിരെ കലക്ടർക്ക് ലഭിച്ച പരാതിയെത്തുടർന്നാണ് നടപടി. പാറ പൊട്ടിക്കുന്നതിന് ഉടമസ്ഥന് രണ്ടുമാസം മുമ്പ് വരെ താൽക്കാലിക അനുമതി നൽകിയിരുന്നു. പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയർന്നതോടെ അനുമതി റദ്ദാക്കിയിരുന്നതായി റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചു. ചെമ്പകക്കുഴിയൽ മൂന്ന് വ്യക്തികളുടെ പാറമട, റോഡ് പുറേമ്പാക്ക് കൈയേറിയിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് നിർത്തിവെപ്പിച്ചതെന്ന് കൽകൂന്തൽ വില്ലേജ് ഓഫിസർ പി.ബി. ശിവൻകുട്ടി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story