Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2017 3:29 PM IST Updated On
date_range 29 July 2017 3:29 PM ISTജി.എസ്.ടി: വ്യാപാരത്തിൽ ഇടിവ്; ചരക്കുനീക്കവും പ്രതിസന്ധിയിൽ
text_fieldsbookmark_border
ഇടുക്കി ലൈവ്... തൊടുപുഴ: ചരക്കുസേവന നികുതി നിലവിൽവന്ന് ഒരുമാസമാകുേമ്പാൾ ജില്ലയിലെ വ്യാപാര വാണിജ്യ മേഖലയിൽ മാന്ദ്യം. നികുതിയിൽ നിലനിൽക്കുന്ന അനിശ്ചിതത്വം മൂലം ഇതര സംസ്ഥാനങ്ങളിൽനിന്നടക്കം ചരക്കുനീക്കം കുറഞ്ഞതോടെ വ്യാപാരത്തിൽ 40 ശതമാനത്തോളം ഇടിവാണ് ജില്ല നേരിടുന്നത്. നികുതിഘടന സംബന്ധിച്ച് വ്യക്തതയില്ലാത്തത് മലഞ്ചരക്ക് വ്യാപാര മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. നഗരങ്ങളിലും വിപണി സ്തംഭനത്തിലാണെന്ന് വ്യാപാരികൾ പറയുന്നു. സസ്ഥാന നികുതിയും ജി.എസ്.ടിയും ഇൗടാക്കുന്ന സ്ഥിതിക്ക് പരിഹാരം കാണാനാകാത്തത് പലയിടത്തും വ്യാപാരികളും ഉപഭോക്താക്കളും തമ്മിൽ വാക്കേറ്റമുണ്ടാകാനും ഇടയാകുന്നു. എഴുതിനൽകുന്ന ബിൽ ഉപഭോക്താക്കൾ സ്വീകരിക്കുന്നില്ല. പഴയ നികുതിനിരക്കുകൾ അടച്ച് എത്തിച്ച നിലവിലെ സ്റ്റോക്ക് എങ്ങനെ വിറ്റഴിക്കണമെന്നും വ്യാപാരികൾക്ക് വ്യക്തതയില്ല. പഴയ സ്റ്റോക്കിന് ജി.എസ്.ടി അനുസരിച്ചുള്ള നികുതി ചിലയിടങ്ങളിൽ നൽകുന്നതിനാൽ വിലക്കയറ്റമുണ്ടായിരിക്കുന്നു. ജി.എസ്.ടി വരുന്നതോടെ നിത്യോപയോഗ സാധനങ്ങൾക്കടക്കം വില കുറയുമെന്നാണ് കരുതിയിരുന്നതെങ്കിലും വർധനയാണ് ഉണ്ടായത്. ജില്ലയിലെ ഹോട്ടലുകളിലാണ് വർധന ഏറെ പ്രകടം. പല ഹോട്ടലുകളും 10മുതൽ 15രൂപവരെ ഉൗണിന് വർധിപ്പിച്ചു. തൊടുപുഴ നഗരത്തിൽ ഒരു നോൺ വെജിറ്റേറിയൻ ഹോട്ടലിൽ ബിരിയാണിക്ക് 130 രൂപയായിരുന്നത് ചരക്കുസേവന നികുതി വന്നതോടെ 145 രൂപയായി. വെജിറ്റേറിയൻ ഉൗണിന് െപാതുവേ 50 രൂപയായിരുന്നത് 60ലേക്കെത്തി. സാദ മീൻകറി ചേർത്തുള്ള ഉൗണിന് 90 രൂപയാണ്. കൂടാതെ, പഴയ വില നികുതിയടക്കം അതേപടി നിലനിർത്തി അതിനൊപ്പം ജി.എസ്.ടി കൂടി വാങ്ങുന്നുണ്ട്. ഏക നികുതി സമ്പ്രദായം നിലവിൽവന്നെങ്കിലും ഇതിെൻറ ഗുണം സാധാരണക്കാർക്ക് ലഭിക്കുന്നില്ല. മലഞ്ചരക്ക് വിപണിയിലെ മാന്ദ്യമാണ് ഇടുക്കിക്കേറ്റ തിരിച്ചടികളിൽ മുഖ്യം. െചറുകിട കച്ചവടക്കാരാണ് വിപണിയുടെ ആണിക്കല്ല്. എന്നാൽ, കണക്കില്ലാതെ മൊത്തവ്യാപാരികൾക്ക് ഉൽപന്നങ്ങൾ എടുക്കാൻ കഴിയില്ല. വിപണിയിലെ മാന്ദ്യം കാർഷിേകാൽപന്നങ്ങളിലെ വിലയിടിവിലാണ് കലാശിച്ചത്. തുറന്നിട്ട ചെക്ക് പോസ്റ്റുകൾ സാക്ഷി; ലഹരിനിറച്ച വാഹനങ്ങൾ ചീറിപ്പായുന്നു ഇടുക്കി: രാജ്യമൊട്ടാകെ ഏക നികുതി സമ്പ്രദായമായ ജി.എസ്.ടി നടപ്പാക്കിയതോെട നികുതി വെട്ടിപ്പുകാർക്ക് ചാകരയായി. തുറന്നിട്ട ചെക്ക്പോസ്റ്റ് വഴി പരിശോധനകളില്ലാതെ ലക്ഷങ്ങളുടെ സാധനങ്ങളാണ് കടന്നുപോകുന്നത്. പുതിയ നികുതി സമ്പ്രദായം നിലവിൽവന്നതോടെ ഉയർത്തിയ ചെക്ക്പോസ്റ്റ്, കള്ളക്കടത്തിനും ലഹരിമരുന്ന് കടത്തിനും സാക്ഷിയായി നിൽക്കുന്നു. വാഹന പരിശോധന നിലച്ചതോടെ കമ്പംമെട്ട് ചെക്ക് പോസ്റ്റിലൂടെ കേരളത്തിലേക്ക് സ്പിരിറ്റ് ഒഴുകുന്നതും ജി.എസ്.ടിയുടെ 'നേട്ടമാണ്'. എക്സൈസിന് വാഹന പരിശോധന നടത്താൻ കഴിയാതെവന്നതോടെയാണ് ലഹരികടത്ത് വർധിച്ചത്. തമിഴ്നാട്ടിലാണ് സ്പിരിറ്റ് ഉൽപാദനം നടക്കുന്നത്. ഇത് മദ്യലഭ്യത കുറഞ്ഞ കേരളത്തിലേക്കും കർണാടകത്തിലേക്കും കയറ്റി അയക്കുകയാണ്. ചരക്കുവാഹനങ്ങൾ നിർത്തി പരിശോധന പാടില്ലെന്ന കമീഷണറുടെ ഉത്തരവ് പാലിക്കേണ്ടതിനാൽ ലോറി ഡ്രൈവർ നൽകുന്ന ഡിക്ലറേഷൻ ഫോം വഴിയിൽനിന്ന് ഏറ്റുവാങ്ങി വാഹനങ്ങൾ കടത്തിവിടുകയാണ് അധികൃതർ ചെയ്യുന്നത്. ഇക്കാരണത്താൽ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് കെട്ടിടനിർമാണ സാമഗ്രികളും വിവിധ ഉൽപന്നങ്ങളും വൻതോതിലാണ് അധികൃതരുടെ കൺമുന്നിലൂടെ നികുതിവെട്ടിച്ച് കടന്നുപോകുന്നത്. ചരക്കുമായി വരുന്ന വാഹനത്തിെൻറ എൻജിൻ ഒാഫ് ചെയ്യാൻ പോലും സമയമെടുക്കാതെ ചെക്ക് പോസ്റ്റ് കടത്തിവിടണമെന്നാണ് സർക്കാറിെൻറ നിർദേശം. ടൺ കണക്കിന് സാധനം അളവിലും തൂക്കത്തിലും വിലയിലും കൃത്രിമം കാട്ടിയാണ് ചെക്ക് പോസ്റ്റ് കടക്കുന്നത്. ലിസ്റ്റിലുള്ള സാധനങ്ങൾ മാത്രമാണോ കൊണ്ടുപോകുന്നതെന്ന് പരിശോധിക്കാനും കഴിയില്ല. ലഹരിമരുന്ന് മുതൽ സ്പിരിറ്റ് വരെ വാഹനത്തിൽ പ്രത്യേക അറകളുണ്ടാക്കി കടത്തുന്നത് പതിവായിരുന്ന സാഹചര്യത്തിലാണ് ഒരു പരിശോധനയുമില്ലാതെ ചരക്ക് വാഹനങ്ങൾ അതിർത്തി കടക്കുന്നത്. ഓണം മുന്നിൽകണ്ടാണ് കേരളത്തിലേക്ക് സ്പിരിറ്റ് ഒഴുകുന്നത്. ഒപ്പം കഞ്ചാവും വിവിധ ലഹരി പദാർഥങ്ങളും കമ്പംമെട്ട് ചെക്ക് പോസ്റ്റ് കടന്ന് കേരളത്തിലെത്തുന്നതായും വിവരമുണ്ട്. കമ്പംമെട്ട് അതിർത്തിയിൽ എക്സൈസിന് ചെക്ക് പോസ്റ്റ് ഇല്ലാത്തതിനാൽ നികുതിവകുപ്പിെൻറ ബാരിക്കേഡ് താഴ്ത്തി പരിശോധിക്കുകയായിരുന്നു ചെയ്തിരുന്നത്. ജി.എസ്.ടി നിലവിൽവന്നതോടെ നികുതി വകുപ്പ് ബാരിക്കേഡ് എടുത്തുമാറ്റി. ഇതോടെ തമിഴ്നാട്ടിൽനിന്നെത്തുന്ന വാഹനങ്ങൾ പരിശോധന കൂടാതെ കടന്നുപോകുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story