Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 3:35 PM IST Updated On
date_range 28 July 2017 3:35 PM ISTറബർ ഉൽപന്ന നിർമാണം: ദേശീയ കോൺഫറൻസിന് ഇന്ന് തുടക്കം
text_fieldsbookmark_border
കോട്ടയം: റബർ ഉൽപന്ന നിർമാണവുമായി ബന്ധപ്പെട്ട് ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന ദ്വിദിന ദേശീയ കോൺഫറൻസിന് വെള്ളിയാഴ്ച തുടക്കം. രാവിലെ 11ന് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് കോർപറേഷൻ (കെ.എസ്.ഐ.ഡി.സി) ചെയർമാൻ ക്രിസ്റ്റി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യും. റബർ ബോർഡ് എക്സിക്യൂട്ടിവ് ഡയറക്ടർ എ. അജിത്കുമാർ അധ്യക്ഷത വഹിക്കും. റബർ ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. ജയിംസ് ജേക്കബ്, ജോയൻറ് ഡയറക്ടർ ഡോ. സിബി വർഗീസ് എന്നിവർ സംസാരിക്കും. കെ.എസ്.ഐ.ഡി.സിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന കോൺഫറൻസ് ശനിയാഴ്ച സമാപിക്കും. ഉൽപന്ന നിർമാണത്തിലും വികസനത്തിലും രാസവസ്തുക്കളുടെ മേഖലയിലുമുള്ള നൂതന സാേങ്കതികവികാസങ്ങൾ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ജി.എസ്.ടി, ആസിയാൻ കരാർ എന്നിവയും ചർച്ച ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story