Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 4:21 PM IST Updated On
date_range 26 July 2017 4:21 PM ISTവില്ലേജ്, പഞ്ചായത്ത് ഒാഫിസുകൾ അഴിമതി മുക്തമാക്കണം^ജോയൻറ് കൗൺസിൽ
text_fieldsbookmark_border
വില്ലേജ്, പഞ്ചായത്ത് ഒാഫിസുകൾ അഴിമതി മുക്തമാക്കണം-ജോയൻറ് കൗൺസിൽ കോട്ടയം: വില്ലേജ്, പഞ്ചായത്ത് ഒാഫിസുകൾ അഴിമതിമുക്തമാക്കണമെന്ന് സി.പി.െഎ സംസ്ഥാന അസി. സെക്രട്ടറി കെ.പ്രകാശ് ബാബു. ജോയൻറ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവിസ് ഓർഗനൈസേഷൻസ് ജില്ലസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാറിെൻറ പ്രവർത്തനങ്ങളെ ജനം നോക്കിക്കാണുന്നത് നിത്യം കയറിയിറങ്ങുന്ന ഓഫിസുകളുടെ പ്രവർത്തന ശൈലിയിലൂടെയാണ്. ജനവുമായി ഏറെ ബന്ധമുള്ള ഓഫിസുകൾക്ക് പ്രാധാന്യം ഏറെയുണ്ട്. കൃഷിഭവനുകൾ മിക്കതും സാമ്പത്തിക ആരോപണങ്ങളിൽനിന്ന് മുക്തമാണെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ സി.പി.െഎ ജില്ലസെക്രട്ടറി സി.കെ.ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലപ്രസിഡൻറ് എസ്.പി. സുമോദ് അധ്യക്ഷത വഹിച്ചു. സി.പി.െഎ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം അഡ്വ. വി.ബി. ബിനു, ജില്ല എക്സിക്യൂട്ടിവ് അംഗം ജോൺ വി. ജോസഫ്, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി അഡ്വ. വി.കെ സന്തോഷ് കുമാർ, ജോയൻറ് കൗൺസിൽ സംസ്ഥാന ട്രഷറർ എ.സുരേഷ് കുമാർ, സംസ്ഥാന സെക്രട്ടറിയേറ്റംഗം സുകേശൻ ചൂലിക്കാട്, സംസ്ഥാന വനിതാ കമ്മിറ്റി പ്രസിഡൻറ് ബിന്ദു രാജൻ, സംസ്ഥാന കമ്മിറ്റിയംഗം എം.ജെ ബെന്നിമോൻ, സംസ്ഥാന ജനറൽ സെക്രട്ടറി എസ്.വിജയകുമാരൻ നായർ, ജില്ല സെക്രട്ടറി പ്രകാശ് എൻ. കങ്ങഴ, ട്രഷറർ എ.ഡി അജീഷ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ എം. നിയാസ് സ്വാഗതവും ജില്ല വൈസ് പ്രസിഡൻറ് പി.എൻ. ജയപ്രകാശ് നന്ദിയും പറഞ്ഞു. സോളാർ പി.വി ഇൻസ്റ്റാളർ കോഴ്സ് കോട്ടയം: പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിയുടെ ഭാഗമായി ജി.എസ് സ്മാർട്ട് ടെക്നോളജി തൃശൂർ, പാലാ, വടകര, കാഞ്ഞിരപ്പള്ളി എന്നീ സെൻററുകൾ വഴി സോളാർ പി.വി. ഇൻസ്റ്റാളർ ഇലക്ട്രിക്കൽ കോഴ്സ് നടപ്പാക്കും. ദിവസേന നാലുമണിക്കൂർ വീതം 60 പ്രവൃത്തി ദിവസങ്ങൾ നീളുന്ന േകാഴ്സ് സൗജന്യമാണ്. ബയോമെട്രിക് സംവിധാനത്തിലും സി.സി.ടി.വി കാമറയിലെ നിരീക്ഷണത്തിലുമാണ് കോഴ്സ് പൂർത്തിയാക്കുന്നത്. ദീർഘദൂര പഠിതാക്കൾക്ക് യാത്രാകൂലിയിനത്തിൽ തുകയും നൽകും. വാർത്തസമ്മേളനത്തിൽ ജി.എസ്. സ്മാർട്ട് ടെക്നോളജി മാനേജിങ് ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ, മജു മാനുവൽ, ആൻറണി മാർട്ടിൻ, മാത്യു ജോർജ് എന്നിവർ പെങ്കടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story