Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2017 2:33 PM IST Updated On
date_range 25 July 2017 2:33 PM ISTഇടുക്കിയിൽ അനുമതി നിഷേധിച്ചത് 'പൂട്ടിയ' മെഡിക്കൽ കോളജിന്
text_fieldsbookmark_border
ഇടുക്കി: സംസ്ഥാനത്ത് അനുമതി നിഷേധിച്ച ആറ് മെഡിക്കൽ കോളജുകളിൽ ഉൾപ്പെട്ട ഇടുക്കി ഗവ. മെഡിക്കൽ കോളജ്, സർക്കാർ നേരേത്ത പൂട്ടിയത്. ഇടുക്കി മെഡിക്കൽ കോളജ് പൂട്ടിയതായി അടുത്ത നാളിലാണ് സംസ്ഥാന സർക്കാർ മെഡിക്കൽ കൗൺസിലിന് സത്യവാങ്മൂലം നൽകിയത്. 2019ൽ കോളജിൽ പ്രവേശനം പുനരാരംഭിക്കുമെന്ന് ആവർത്തിക്കുന്നതിനിടെ മെഡിക്കൽ കൗൺസിലിെൻറ കണ്ണിൽ പൊടിയിടുന്നതിന് സർക്കാർ തന്ത്രപരമായി സ്വീകരിച്ച നടപടിയുടെ ഭാഗമായിരുന്നു ഇൗ സത്യവാങ്മൂലം. യഥാസമയം, സൗകര്യങ്ങളൊരുക്കാൻ കഴിയാത്തതിനാൽ നേരിടേണ്ടി വരുന്ന പ്രത്യഘാതം ഭയന്നായിരുന്നുവേത്ര ഇത്. മുൻ സർക്കാറിെൻറ കാലത്ത് തുടങ്ങിയ കോളജ് വലിയ സൗകര്യങ്ങളൊരുക്കി നിലനിർത്തുന്നതിനേക്കാൾ പുതിയ കോളജ് കൊണ്ടുവന്ന് സ്വന്തം നേട്ടത്തിെൻറ പട്ടികയിൽ എഴുതുന്നതിന് ചില ഭരണപക്ഷ നേതാക്കൾ മെനഞ്ഞ ബുദ്ധിയുമായിരുന്നു ഇൗ നീക്കം. സൗകര്യങ്ങളിലല്ലാത്തതിെൻറ പേരിൽ മുൻ വർഷം ഇവിടത്തെ വിദ്യാർഥികളെ മറ്റ് കോളജുകളിലേക്ക് മാറ്റിയിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതിന് അനുമതി നൽകിയെങ്കിലും മെഡിക്കൽ കൗൺസിൽ ഇൗ നടപടി അംഗീകരിച്ചില്ല. സാേങ്കതികമായി ഇടുക്കിയിൽ മെഡിക്കൽ കോളജ് ഉണ്ടെന്നിരിക്കെ വിദ്യാർഥികളെ മാറ്റിയത് അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു കൗൺസിലിെൻറ നിലപാട്. വിദ്യാർഥികളെ അടിന്തരമായി തിരികെ പ്രവേശിപ്പിക്കണമെന്ന് രണ്ടുതവണ കൗൺസിൽ ഉത്തരവിട്ടു. കൗൺസിലിെൻറ അനുമതിയില്ലെങ്കിൽ പരീക്ഷ ജയിച്ചാലും വിദ്യാർഥികൾക്ക് രജിസ്ട്രേഷനോ പ്രാക്ടീസിനോ കഴിയില്ല. ഇൗ പ്രതിസന്ധി മറികടക്കുകയും കോളജ് പൂട്ടിയെന്ന സത്യവാങ്മൂലത്തിെൻറ ലക്ഷ്യമായിരുന്നു. 2013ൽ തുടങ്ങിയ മെഡിക്കൽ കോളജിൽ 2014 മുതലാണ് അധ്യയനം തുടങ്ങുന്നത്. കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാത്തതാണ് വെല്ലുവിളിയായത്. 2015 നവംബറിൽ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അധികൃതർ നടത്തിയ പരിശോധനയിൽ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടുകയും സമയബന്ധിതമായി ഇവ പൂർത്തിയാക്കാൻ നിർദേശിക്കുകയും ചെയ്തു. ഇതിന് കഴിയാതെ വന്നതോടെ കോളജിെൻറ അംഗീകാരം റദ്ദു ചെയ്തു. ഇതോടെ ആദ്യ രണ്ട് ബാച്ച് വിദ്യാർഥികളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ പ്രശ്നം സൃഷ്ടിച്ചു. 2019 ഫെബ്രുവരിയിലാണ് ആദ്യവർഷ വിദ്യാർഥികളെ അവസാന പരീക്ഷ എഴുതേണ്ടത്. ഒന്നുകിൽ അവർ ഇടുക്കി മെഡിക്കൽ കോളജിൽ പരീക്ഷ എഴുതണം, അല്ലെങ്കിൽ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന മെഡിക്കൽ കേളജുകളിൽ പരീക്ഷ എഴുതേണ്ടി വരും. ഇതിന് ഇൻഡ്യൻ മെഡിക്കൽ കൗൺസിലിെൻറ അനുമതി വേണം. എന്നിരിക്കെ കോളജ് പൂട്ടിയതായി അറിയിച്ച നടപടി കൂടുതൽ സങ്കീർണതക്ക് കാരണമായേക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അതിനിടെയാണ് അനുമതിയില്ലാത്ത കോളജുകളുടെ പട്ടികയിൽ ഉൾപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story