Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാർലമെൻറിലെ ലീഗ്​...

പാർലമെൻറിലെ ലീഗ്​ നിലപാട്​: ബി.ജെ.പി ബന്ധത്തിന്​ തെളിവ് ​^െഎ.എൻ.എൽ

text_fields
bookmark_border
പാർലമ​െൻറിലെ ലീഗ് നിലപാട്: ബി.ജെ.പി ബന്ധത്തിന് തെളിവ് -െഎ.എൻ.എൽ കോഴിക്കോട്: കേരളത്തിലെ ബി.ജെ.പി നേതാക്കൾക്കെതിരെ ഉയർന്ന അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് പാർലമ​െൻറിൽ സി.പി.എം എം.പിമാർ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിലും തുടർന്നു നടന്ന ബഹളത്തിലും നിശ്ശബ്ദത പാലിച്ച മുസ്ലിം ലീഗ് നിലപാട് ലീഗ്-ബി.ജെ.പി ബന്ധം പ്രാദേശികമല്ലെന്നതിന് ഉദാഹരണമാണെന്ന് െഎ.എൻ.എൽ സംസ്ഥാന സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ് പ്രസ്താവനയിൽ പറഞ്ഞു. കോൺഗ്രസും ആർ.എസ്.പിയും ഉൾപ്പെടെ മുഴുവൻ പ്രതിപക്ഷ കക്ഷികളും ഇൗ വിഷയത്തിൽ ശക്തമായ പ്രക്ഷോഭമാണ് പാർലമ​െൻറിൽ ഉയർത്തിയത്. ദേശീയതലത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്ന ബി.ജെ.പിക്കും സംഘ്പരിവാർ ശക്തികൾക്കുമെതിരെ ഉയരുന്ന ആരോപണത്തിൽ സംഘ്പരിവാരങ്ങളെ പിന്തുണച്ചതോടെ മുസ്ലിം ലീഗ് അതി​െൻറ ന്യൂനപക്ഷ വിരുദ്ധ കച്ചവട രാഷ്ട്രീയം കേന്ദ്രത്തിലും പുറത്തെടുത്ത് തുടങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story