Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 2:34 PM IST Updated On
date_range 24 July 2017 2:34 PM ISTമൂന്നാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പുരാവസ്തു കാണാതായി
text_fieldsbookmark_border
കട്ടപ്പന: ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ച മൂന്നാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ഒരുകോടി രൂപയോളം വിലമതിക്കുന്ന പുരാവസ്തു കാണാതായതായി ആരോപണം. ബ്രിട്ടീഷ് രാജ്ഞിയുടെ നിർദേശാനുസരണം 18ാം നൂറ്റാണ്ടിെൻറ അവസാനം മൂന്നാറിൽ ആരംഭിച്ച സ്കൂളിൽനിന്ന് രേഖകൾ സൂക്ഷിക്കാനുപയോഗിച്ചിരുന്ന റാക്കാണ് കാണാതായത്. 1870ൽ ബ്രിട്ടീഷ് ശിൽപിയുടെ നിർദേശാനുസരണം കൊൽക്കത്തയിൽ ഇന്ത്യൻ കരകൗശല വിദഗ്ധർ ഈട്ടിത്തടിയുടെ കാതൽകൊണ്ട് നിർമിച്ച റാക്കാണിത്. തടിയുടെ പഴക്കവും നിർമാണത്തിലെ വൈദഗ്ധ്യവുമാണ് ഇതിനെ വിലപിടിച്ചതാക്കുന്നത്. എല്ലാ വശത്തുനിന്നും രേഖകൾ െവക്കാനും എടുക്കാനും കഴിയുന്ന ഇതിെൻറ നിർമാണ വൈദഗ്ധ്യം ഇപ്പോഴത്തെ തലമുറക്ക് അന്യമാണ്. ഈട്ടിത്തടിയുടെ കാതലിലുള്ള വീതി കൂടിയ പലകകളാണ് പ്രത്യേകത. 300 കിലോയിലേറെ ഭാരമുണ്ടായിരുന്ന ഈ അപൂർവ റാക്കിന് പുരാവസ്തു വിദഗ്ധർ ഒരു കോടിയിലേറെ രൂപ വിലമതിച്ചിരുന്നു. എട്ടുപത്ത് പേർ പിടിച്ചാലേ ഇത് മറ്റൊരിടത്തേക്ക് മാറ്റാനാകൂ. സ്കൂൾ ജീവനക്കാരെ കൂട്ടുപിടിച്ച് രാത്രിയുടെ മറവിൽ ഇത് പൊളിച്ച് കടത്തിയതായാണ് സൂചന. എന്നാൽ, ഇത്തരമൊരു റാക്ക് സ്കൂളിലുണ്ടായിരുന്നതായും ചിതലെടുത്തതിനാൽ ഒഴിവാക്കിയതാണെന്നും സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു. അടുത്തിടെ മൂന്നാറിൽ നടന്ന എസ്.എസ്.എ ജില്ല അവലോകന യോഗത്തിൽ ഇതുസംബന്ധിച്ച് വിമർശനമുണ്ടായെങ്കിലും തുടർ നടപടി ഉണ്ടായില്ല. അഡീഷനൽ ഡി.പി.ഐ പങ്കെടുത്ത യോഗത്തിലായിരുന്നു ഇത്. തങ്ങളുടെ സ്കൂളിൽ പല പുരാവസ്തുക്കളും കാണാനില്ലെന്ന് യോഗത്തിൽ പങ്കെടുത്ത അധ്യാപകരിൽ ചിലർ അറിയിച്ചിട്ടുണ്ട്. സ്കൂളുകളിലോ ജില്ല വിദ്യാഭ്യാസ ഓഫിസുകളിലോ ഇതുസംബന്ധിച്ച രേഖകളോ സ്റ്റോക് രജിസ്റ്ററ്റുകളോ ഇല്ലാത്തതാണ് കോടികളുടെ സർക്കാർ മുതൽ അന്യാധീനമാകാൻ കാരണമെന്ന് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story