Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 2:45 PM IST Updated On
date_range 22 July 2017 2:45 PM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
തിരുവല്ല മാക്ഫാസ്റ്റ് കോളജ്: െമഗാ തൊഴിൽമേള -9.00 പന്തളം എൻ.എസ്.എസ് ബോയ്സ് ഹൈസ്കൂൾ: തുമ്പമൺ താഴം വിങ് ഒാഫ് റീലീഫ് ചാരിറ്റബിൾ ട്രസ്റ്റ് നേതൃത്വത്തിൽ ആരോഗ്യമേള -9.00 അടൂർ ബി.ആർ.സി: അധ്യാപക പരീശീലനം -9.30 പ്രമാടം ഇൻേഡാർ സ്റ്റേഡിയം: സീനിയർ ടെന്നിക്കോയ് ചാമ്പ്യൻഷിപ് -10.00 ഒാമല്ലൂർ അനുഗ്രഹ ഒാഡിറ്റോറിയം: സൗജന്യ കൂൺകൃഷി പരിശീലനം -10.00 കോന്നി എ.ഇ.ഒ ഒാഫിസ് പടി: കെ.എസ്.ടി.എ നേതൃത്വത്തിൽ മാർച്ച് -10.00 പത്തനംതിട്ട വൈ.എം.സി.എ ഹാൾ: സംസ്ഥാന യുവജന േക്ഷമ ബോർഡിെൻറ യുവത മാസിക പ്രകാശനം -10.00 പത്തനംതിട്ട കലക്ടറേറ്റ് കോൺഫറൻസ് ഹാൾ: സൻസദ് ആദർശ് ഗ്രാമയോജന പദ്ധതി ആലോചന യോഗം -10.30 പത്തനംതിട്ട: തൈക്കാവ് റോഡിലെ വാഹന പാർക്കിങ് ഗതാഗത തടസ്സമുണ്ടാക്കുന്നു. പഴയ സ്വകാര്യ ബസ് സ്റ്റാൻഡിൽനിന്ന് തൈക്കാവ് റോഡിലൂടെ ബസുകൾക്ക് വൺവേ ഏർെപ്പടുത്തിയ ഭാഗത്താണ് വാഹന പാർക്കിങ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. തിരുവല്ല, ചെങ്ങന്നൂർ, കോഴഞ്ചേരി, പന്തളം, അടൂർ, കടമ്മനിട്ട, വി. കോട്ടയം ഭാഗങ്ങളിൽനിന്ന് വരുന്ന ബസുകൾ പഴയ സ്റ്റാൻഡിൽ പ്രവേശിച്ചാണ് കെ.എസ്.ആർ.ടി.സി റോഡിലേക്ക് കടക്കുന്നത്. പഴയ സ്റ്റാൻഡിൽനിന്ന് ക്രിസ്ത്യൻ െമഡിക്കൽ സെൻറർ റോഡുവഴിയാണ് ബസ് കടന്നുപോകുന്നത്. ഇൗ ഭാഗങ്ങളിൽ ഇരുവശവും വാഹന പാർക്കിങ്ങാണ്. ഇവിടെ േറാഡിന് വീതിയും കുറവാണ്. ഇരുചക്ര വാഹനങ്ങളും ജീപ്പും ഒാേട്ടായും എല്ലാം റോഡരികിലാണ് പാർക്ക് ചെയ്യുന്നത്. ഇതോടെ ഇവിടെ സർവസമയവും ഗതാഗതക്കുരുക്കാണ്. റോഡിെൻറ സമീപത്തെ കടകളിൽ വരുന്നവർ അവരുടെ വാഹനങ്ങളും റോഡരികിൽ പാർക്കുചെയ്യുകയാണ്. കടകളിലേക്കുള്ള സാധനങ്ങൾ വാഹനത്തിൽനിന്ന് ഇറക്കുന്ന സമയങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകാറുണ്ട്. ഇതുകാരണം ഇതുവഴി സ്വകാര്യ ബസുകൾക്ക് സുഗമമായി കടന്നുപേകാൻ പറ്റാത്ത സ്ഥിതിയുമാണ്. ഇതിനിെട കാൽനടക്കാരും വലയുന്നു. പല അപകടങ്ങളും ഇൗ ഭാഗത്ത് നടന്നിട്ടുണ്ട്. കാൽനടക്കാർക്ക് ഒതുങ്ങിനിൽക്കാൻേപാലും ഇവിടെ സ്ഥലമില്ല. പഴയ ബസ് സ്റ്റാൻഡിൽ വാഹന പാർക്കിങ്ങിന് നഗരസഭ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും കൂടുതൽ പേരും ഇത് ഉപയോഗിക്കുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story