Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 2:45 PM IST Updated On
date_range 22 July 2017 2:45 PM ISTവനിത പഞ്ചായത്ത് പ്രസിഡൻറിന് അവഗണനയും പരിഹാസവും
text_fieldsbookmark_border
പത്തനംതിട്ട: പഞ്ചായത്തിന് വാഹനമുണ്ടെങ്കിലും അത് പ്രസിഡൻറിെൻറ ആവശ്യത്തിനില്ല. അവധി ദിവസങ്ങളിലെ ഒൗദ്യോഗിക പരിപാടികൾക്കും വാഹനം ലഭിക്കില്ല. പ്രസിഡൻറാണെങ്കിലും പലതും അറിയിക്കുന്നില്ല. പഞ്ചായത്ത് പ്രസിഡൻറ് എന്ന നിലയിൽ നേരിടുന്ന അവഗണനക്കെതിരെ മന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകിയിരിക്കുകയാണ് റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബീന സജി. പട്ടികജാതി വനിതക്ക് പ്രസിഡൻറ് സ്ഥാനം സംവരണം ചെയ്തതാണ് ഇവിടെ. സാക്ഷരത പ്രേരകായി പ്രവർത്തിച്ചിരുന്ന ബീന സജി ഇതാദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചതിനാൽ പട്ടികജാതി വനിത സംവരണത്തിൽ പ്രസിഡൻറുമായി. പട്ടികജാതി സംവരണ മണ്ഡലത്തിൽനിന്ന് മറ്റാരും ജയിച്ചിട്ടില്ല. എന്നാൽ, പ്രസിഡൻറായത് മുതൽ പലതരം അവഗണന നേരിടുകയാണ്. ആദ്യകാലത്ത് പഞ്ചായത്ത് ജീപ്പിെൻറ പിൻസീറ്റിലായിരുന്നു ഇരിപ്പിടം. മാധ്യമ വാർത്തയെത്തുടർന്ന് അതിന് മാറ്റം വന്നു. എങ്കിലും അവഗണന തുടരുന്നു. ഇതുസംബന്ധിച്ച് ഇവർ പഞ്ചായത്ത് ഡയറക്ടർക്ക് നേരേത്ത പരാതി നൽകിയിരുന്നു. എന്നാൽ, പുതിയ സെക്രട്ടറി വന്നശേഷം മറ്റൊരുതരത്തിൽ പീഡനം നേരിടുന്നുവെന്നാണ് ഇവർ നൽകിയ പരാതിയിൽ പറയുന്നത്. 35 കിലോമീറ്റർ അകലെയുള്ള വീട്ടിൽനിന്ന് വന്നുപോകാൻ ജീപ്പ് നൽകാറില്ല. അവധി ദിവസങ്ങളിൽ ഒൗദ്യോഗിക ആവശ്യങ്ങൾക്ക് വാഹനം നിഷേധിക്കുന്നു. അവധി ദിവസം വാഹനം തരാൻ നിയമമില്ലെന്ന നിലപാടാണ് സെക്രട്ടറിയുടേതെന്ന് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. മറ്റ് ദിവസങ്ങളിലെ ഒൗദ്യോഗിക ആവശ്യങ്ങൾക്ക് വാഹനം വേണമെങ്കിൽ മുൻകൂട്ടി എഴുതിക്കൊടുക്കണം. ഇതേസമയം, മരണത്തിനും വിവാഹത്തിനും പഞ്ചായത്ത് ജീവനക്കാർ വാഹനം ഉപയോഗിക്കുന്നു. വൈസ് പ്രസിഡൻറിനും വാഹനം ഉപയോഗിക്കുന്നതിന് നിയന്ത്രണമില്ല. പല ഒൗദ്യോഗിക യോഗങ്ങളും അറിയിക്കാറില്ല. വൈസ് പ്രസിഡൻറും സെക്രട്ടറിയുമാണ് യോഗങ്ങളിൽ സംബന്ധിക്കുന്നത്. ഒൗേദ്യാഗിക ആവശ്യങ്ങൾക്ക് മറ്റ് വാഹനങ്ങളിൽ പോയി വന്ന് യാത്രബില്ല് നൽകിയാൽ അതു നിഷേധിക്കും. വിവാഹത്തിനും മരണത്തിനും പോയ ബില്ല് തരാൻ കഴിയില്ലെന്ന് പറഞ്ഞ് പരിഹസിക്കുകയാണ്. സാരിയും ചുറ്റി സർക്കാർ വാഹനത്തിൽ ചുറ്റാൻ നടക്കുന്നുവെന്നാണ് ആക്ഷേപിക്കുന്നത്. ഇക്കഴിഞ്ഞ 13ന് സെക്രട്ടറി മോശമായി പെരുമാറിയത് സംബന്ധിച്ച് പരാതി നൽകിയിരുന്നു. ഇതിൽ പഞ്ചായത്ത് െഡപ്യൂട്ടി ഡയറക്ടർ വെള്ളിയാഴ്ച തെളിവെടുത്തു. ഇക്കാര്യം ഡി.സി.സി പ്രസിഡൻറിനോട് പറഞ്ഞെന്നും അവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story