Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപെൺകുട്ടിക്ക്​ അശ്ലീല...

പെൺകുട്ടിക്ക്​ അശ്ലീല സന്ദേശമയച്ച യുവാവിനെ അറസ്​റ്റ്​ ചെയ്തു

text_fields
bookmark_border
ചെറുതോണി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് വാട്സ്ആപ്പിലൂടെ അശ്ലീല സന്ദേശമയച്ച യുവാവിനെ ഇടുക്കി സി.ഐ സിബിച്ചൻ ജോസഫ് അറസ്റ്റ് ചെയ്തു. എഴുകുംവയൽ എടപ്പാട്ട് അനന്ദു രാജനെയാണ് (23) അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുമളിയിൽ ഹോം സ്റ്റേ ഉൾപ്പെടെ രണ്ടിടത്ത് മോഷണം: സ്വർണവും പണവും നഷ്ടമായി കുമളി: സ്പ്രിങ് വാലിയിലെ ഹോംസ്റ്റേയിലും പത്തുമുറിയിൽ വീട് കുത്തിത്തുറന്നും നടന്ന മോഷണങ്ങളിൽ പത്ത് പവനോളം സ്വർണവും 12,000 രൂപയും നഷ്ടമായി. സ്പ്രിങ്വാലിയിലെ ഹോം സ്റ്റേയിൽ താമസിക്കാനെന്നപേരിലെത്തിയ കുടുംബമാണ് ആറര പവനോളം സ്വർണവും ആറായിരം രൂപയുമായി കടന്നത്. തോണിക്കുഴിയിൽ വീട്ടിൽ രാജുവി​െൻറ ഹോം സ്റ്റേയിലാണ് പട്ടാപ്പകൽ കവർച്ചനടന്നതെന്ന് നാട്ടുകാർ പറയുന്നു. പത്തുമുറി കാരിക്കുന്നേൽ ജോർജി​െൻറ വീട്ടിൽനിന്നാണ് മൂന്നുപവൻ സ്വർണവും ആറായിരം രൂപയും കവർന്നത്. ഇരു സ്ഥലത്തുനിന്നുമായി രണ്ടുലക്ഷത്തോളം രൂപയുടെ കവർച്ചയാണ് നടന്നതെന്ന് പൊലീസ് പറയുന്നു. കുമളി പൊലീസ് അന്വേഷണം തുടങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story