Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 3:00 PM IST Updated On
date_range 21 July 2017 3:00 PM ISTദിലീപിനെ ന്യായീകരിക്കുന്ന പി.സി. ജോർജിെൻറ നിലപാട് സംശയാസ്പദം ^യൂത്ത് ഫ്രണ്ട് എം
text_fieldsbookmark_border
ദിലീപിനെ ന്യായീകരിക്കുന്ന പി.സി. ജോർജിെൻറ നിലപാട് സംശയാസ്പദം -യൂത്ത് ഫ്രണ്ട് എം കോട്ടയം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെ ന്യായീകരിക്കുന്ന പി.സി. ജോർജിെൻറ നിലപാട് സംശയാസ്പദമെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ. ജോർജിനും മകൻ ഷോൺ ജോർജിെൻറയും ദിലീപുമായുള്ള റിയൽ എസ്റ്റേറ്റ് ബന്ധം അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ദിലീപിനെ ന്യായീകരിക്കാൻ പി.സി. ജോർജ് ക്വട്ടേഷൻ എടുത്തിരിക്കുകയാണ്. രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെ ആരോപണമുയർന്നാലുടൻ ആരോപണ വിധേയനെ ജയിലിലടക്കണമെന്ന് പറയുന്ന അദ്ദേഹം ഇൗ വിഷയത്തിൽ വ്യത്യസ്ത നിലപാട് സ്വീകരിച്ചത് ദുരൂഹമാണ്. ദിലീപ് കുറ്റക്കാരനെന്ന് കോടതി പറയുന്നതുവരെ മാധ്യമ വിചാരണ പാടില്ലെന്നു പറയുന്നത് ഏറെ സംശയങ്ങൾ ജനിപ്പിക്കുന്നുണ്ട്. ജഗതി ശ്രീകുമാറിെൻറ അപകടത്തിലെ ദുരൂഹതയും നടന്മാരായ കലാഭവൻ മണിയുടെയും ശ്രീനാഥിെൻറയും മരണത്തെക്കുറിച്ചും വിശദഅന്വേഷണം നടത്തണമെന്നും സജി ആവശ്യപ്പെട്ടു. കോട്ടയം ജില്ല പ്രസിഡൻറ് പ്രസാദ് ഉരുളികുന്നം, ജില്ല ജനറൽ സെക്രട്ടറി ഷൈൻ ജോസഫ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story