Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കോട്ടയം: ഗവ. കോളജ് സാമ്പത്തിക ശാസ്ത്രവിഭാഗത്തിലെ എഫ്.െഎ.പി സബ്റ്റിറ്റ്യൂട്ട് െലക്ചററുടെ ഒരു ഒഴിവിലേക്ക് . യു.ജി.സി മാനദണ്ഡമനുസരിച്ച് യോഗ്യതയുള്ളവരും ഡി.ഡി ഒാഫിസിലെ െഗസ്റ്റ് ലെക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ചൊവ്വാഴ്ച നടക്കുന്ന ഇൻറർവ്യൂവിൽ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് ഗവ.കോളജ് പ്രിൻസിപ്പൽ അറിയിച്ചു. നഷ്ടപരിഹാരം നൽകണം കോട്ടയം: മഴയിലും കാറ്റിലും കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു. കുറവിലങ്ങാട്, മുളക്കുളം കീഴൂർ, പേരൂർ, വൈക്കം, അയർകുന്നം, മണർകാട് പ്രദേശങ്ങളിലാണ് വ്യാപകകൃഷി നാശമുണ്ടായത്. വിലയിടിവ് മൂലം നട്ടംതിരിയുന്ന കർഷകർക്ക് ഇത് താങ്ങാനാകില്ല. ഇൗ സാഹചര്യത്തിൽ അടിയന്തരമായി ധനസഹായം നൽകണമെന്ന് കേരള കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി െഎപ് ആവശ്യപ്പെട്ടു. കർക്കടക വാവുബലി കോട്ടയം: വേദഗിരി ശ്രീധർമശാസ്ത ക്ഷേത്രത്തിലെ കർക്കടക വാവുബലി ഞായറാഴ്ച നടക്കും. വാവുബലിയുടെ ഭാഗമായി പുലർച്ചെ മുതൽ ക്ഷേത്രത്തിൽ കർമങ്ങൾ നടക്കും. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പ്രസാദമൂട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുമെന്ന് ക്ഷേത്രം അഡ്മിനിസ്േട്രറ്റർ മനോജ് ചെമ്മുണ്ടവള്ളിൽ അറിയിച്ചു. വെന്നിമല ശ്രീരാമലക്ഷ്മണ സ്വാമി ക്ഷേത്രത്തിലെ കർക്കടക വാവുബലിയുടെ ഭാഗമായി ഞായറാഴ്ച പുലർച്ച നാലു മുതൽ ബലിതർപ്പണം ആരംഭിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശ്രീരാമ തീർഥഘട്ടത്തിൽ പിതൃതർപ്പണവും 4.30 മുതൽ ക്ഷേത്രദർശനവും ആരംഭിക്കും. ഭക്തർക്കായി രാവിലെ ആറു മുതൽ പുതുപ്പള്ളി, പാമ്പാടി എന്നിവിടങ്ങളിൽനിന്ന് കെ.എസ്.ആർ.ടി.സി സ്പെഷൽ സർവിസ് നടത്തും. ദർശനശേഷം അന്നദാനവുമുണ്ടായിരിക്കും. എം.ജി. ശശിധരൻ, എം. യദുകൃഷ്ണൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story