Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 3:00 PM IST Updated On
date_range 21 July 2017 3:00 PM ISTതോട്ടം ഏറ്റെടുക്കൽ: എം.എം. മണിയെ പിന്തുണച്ച് േകാടിയേരി
text_fieldsbookmark_border
തൊടുപുഴ: നഷ്ടത്തിലായ തോട്ടങ്ങൾ ഏറ്റെടുക്കാൻ എൽ.ഡി.എഫ് സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തോട്ടങ്ങൾ മുഴുവൻ ഏറ്റെടുക്കാൻ പോകുന്നുവെന്നതരത്തിൽ പ്രചാരണം നടക്കുന്നത് ശരിയല്ലെന്ന് മന്ത്രി എം.എം. മണി പറഞ്ഞതിനുപിന്നാലെയാണ് ഇതിനെ പിന്തുണച്ച് േകാടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയത്. എൽ.ഡി.എഫിൽ ഇക്കാര്യം ചർച്ചചെയ്തിട്ടില്ല. ഏതെങ്കിലും ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിട്ടുണ്ടാകാമെങ്കിലും പരിശോധിച്ച് തീരുമാനമെടുക്കേണ്ടത് സർക്കാറാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന നേതാക്കൾക്കെതിരെ ഉയർന്ന മെഡിക്കൽ കോളജ് കോഴ ആരോപണത്തിൽ വിജിലൻസ് കേെസടുക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേന്ദ്രഭരണത്തിെൻറ ആനുകൂല്യം ഉപയോഗിച്ച് ബി.ജെ.പി നേതാക്കൾ കള്ളപ്പണ ഇടപാടുകൾ നടത്തുകയാണ്. കോഴ ആരോപണം അന്വേഷിക്കാൻ ബി.ജെ.പി നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിലെ കണ്ടെത്തലുകളൊന്നും ഊഹാപോഹങ്ങളല്ല. റിപ്പോർട്ടിലെ വിശദാംശങ്ങൾ വിജിലൻസ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story