Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 3:00 PM IST Updated On
date_range 21 July 2017 3:00 PM ISTതോട്ടം ഏറ്റെടുക്കൽ: രൂക്ഷവിമർശനവുമായി എം.എം. മണി
text_fieldsbookmark_border
* നീക്കം മലയെടുത്ത് മടിയിൽ വെക്കുന്നപോലെ കട്ടപ്പന: രാജമാണിക്യം റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പീരുമേട്ടിലെ തോട്ടങ്ങൾ ഏറ്റെടുക്കാൻ നോട്ടീസ് നൽകിയതിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി എം.എം. മണി. പീരുമേട്ടിലെ തേയിലത്തോട്ടങ്ങൾ മുഴുവൻ എറ്റെടുക്കാൻ പോകുന്നുവെന്നതരത്തിൽ പ്രചാരണം നടക്കുന്നത് ശരിയല്ലെന്നും അത് മലയെടുത്ത് മടിയിൽ വെക്കുന്നപോലെയാണെന്നും മന്ത്രി പറഞ്ഞു. സർക്കാർ അത്തരത്തിലുള്ള തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. തോട്ടം ഏറ്റെടുക്കാൻ നോട്ടീസ് നൽകിയത് സർക്കാർ നിലപാടല്ല. കാലാവധി തീർന്ന കുത്തകപ്പാട്ടഭൂമി ഏറ്റെടുത്ത് ഒന്നും ചെയ്യാനാകില്ല. അർഹമായ തുക ഈടാക്കി കുത്തകപ്പാട്ടം പുതുക്കിനൽകുകയാണ് വേണ്ടത്. കുത്തകപ്പാട്ടഭൂമി ഏറ്റെടുത്താൽ അരാജകത്വം ഉണ്ടാകും. അനവധിപേർക്ക് തൊഴിൽ നഷ്ടമാകും. രാജമാണിക്യം റിപ്പോർട്ട്, നിവേദിത പി. ഹരൻ റിപ്പോർട്ട് ഇങ്ങനെ കുെറ റിപ്പോർട്ടുകളുണ്ട്. ഇതെല്ലാം െവച്ച് പൂജിക്കുന്ന പണിയാണ് ഇപ്പോൾ നടക്കുന്നത്. യഥാർഥ്യബോധമില്ലാത്തവരാണ് ഇതിെൻറപിറകെ നടക്കുന്നത്. പിറകെ കുറെ റവന്യൂ ഉദ്യോഗസ്ഥരും ചാനൽ-പരിസ്ഥിതി പ്രവർത്തകരും കൂടിയിട്ടുണ്ട്. നമ്മളെ ജില്ലയിൽനിന്ന് കെട്ടുകെട്ടിച്ചേക്കാമെന്നാണ് ഇവരുടെയൊക്കെ വിചാരം. കുെറ ഉദ്യോഗസ്ഥർ മുട്ടിൽെവച്ച് ഒരു റിപ്പോർട്ട് എഴുതിക്കൊടുത്തെന്നുെവച്ച് നമ്മൾ എന്തു ചെയ്യാനാണെന്നും മന്ത്രി പരിഹസിച്ചു. കട്ടപ്പനയിൽ നടന്ന കർഷക കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story