Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപെരിയാർ കടുവ...

പെരിയാർ കടുവ സ​േങ്കതത്തിൽ ഉഭയ-ഉരഗ ജീവികളുടെ കണക്കെടുപ്പ്​ ഇന്ന്​ ആരംഭിക്കും

text_fields
bookmark_border
കുമളി: വന്യജീവി സേങ്കതമായ പെരിയാർ വനമേഖലയിൽ ഉഭയ-ഉരഗ ജീവികളുടെ കണക്കെടുപ്പ് വെള്ളിയാഴ്ച ആരംഭിക്കും. ഇൗമാസം 23വരെ നീളുന്ന കണക്കെടുപ്പിൽ വനപാലകർക്കൊപ്പം 125 ഗവേഷക വിദ്യാർഥികളും പെങ്കടുക്കും. പ്രത്യേക പരിശീലനം നേടിയ വിദഗ്ധർ ഉൾക്കൊള്ളുന്ന 22 സംഘങ്ങളാണ് 925 ച.കി.മീ. വിസ്തൃതിയുള്ള വനമേഖലയിൽ കണക്കെടുപ്പ് നടത്തുന്നത്. പാമ്പ്, ഒാന്ത്, അരണ തുടങ്ങി തവളകൾവരെ വിവിധ ജീവികളുടെ ചിത്രങ്ങൾ കാമറയിൽ പകർത്തിയാണ് കണക്കെടുപ്പ് നടത്തുക. ഇങ്ങനെ ശേഖരിക്കുന്ന ചിത്രങ്ങൾ പിന്നീട് വിശദമായി പരിശോധിക്കും. പെരിയാർ കടുവ സേങ്കതത്തി​െൻറ ചില ഭാഗങ്ങളിൽ 2015ൽ ഇത്തരം കണക്കെടുപ്പ് നടത്തിയിരുന്നു. എന്നാൽ, വനമേഖല മുഴുവനായി കണക്കെടുപ്പ് നടത്തുന്നത് ആദ്യമായാണ്. ഡെപ്യൂട്ടി ഡയറക്ടർ ശിൽപ വി. കുമാറാണ് കണക്കെടുപ്പ് ജോലികൾക്ക് നേതൃത്വം നൽകുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story