Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറോഡ്​ നിർമാണത്തിന്​...

റോഡ്​ നിർമാണത്തിന്​ 2.48 കോടി അനുവദിച്ചു

text_fields
bookmark_border
വൈക്കം:- ഗ്രാമീണ റോഡ് പദ്ധതിയിൽപെടുത്തി പുന്നക്കുഴി-പള്ളിയാട് --ഉല്ലല--കൊതവറ റോഡ് നിർമാണത്തിന് 2.48 കോടിയുടെ അനുമതി ലഭിച്ചതായി ജോസ് കെ. മാണി എം.പി അറിയിച്ചു. നാഷനൽ റൂറൽ റോഡ്സ് െഡവലപ്മ​െൻറ് ഏജൻസിയുടെ കീഴിലുള്ള സാങ്കേതിക വിദഗ്ധ സമിതിയാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. റോഡ് യാഥാർഥ്യമാകുന്നതോടെ കാർഷിക മേഖലകളിലേക്ക് വാഹനങ്ങളിൽ എത്തിക്കാനും കൊതവറ കോളജിലേക്കുള്ള വിദ്യാർഥികളുടെ യാത്ര സുഗമമാകുന്നതോടൊപ്പം തലയാഴം പഞ്ചായത്തി​െൻറ സമഗ്ര വികസനത്തിനും വഴിയൊരുങ്ങും. റേഷൻകാർഡ് കൈപ്പറ്റാൻ സാധിക്കാത്തവർക്ക് ഒരവസരം കൂടി വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ 24, 25,27, 28, 30, 31, 33, 34, 36, 194, 214, എന്നീ ഡിപ്പോകളിലെ കാർഡ് ഉടമകൾക്കുള്ള കാർഡ് വിതരണം ശനിയാഴ്ച രാവിലെ 10.30 മുതൽ നാലുവരെ താലൂക്ക് സപ്ലൈ ഒാഫിസിൽ നടക്കും. പഴയ റേഷൻകാർഡും തിരിച്ചറിയൽ രേഖയുമായി കാർഡ് ഉടമയോ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള ഏതെങ്കിലും അംഗമോ കാർഡി​െൻറ വിലയടച്ച് കൈപ്പറ്റേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. എക്സൈസ് ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയെന്ന് ആരോപണം മുണ്ടക്കയം: എക്സൈസ് കസ്റ്റഡിയിലെടുത്ത ഓട്ടോ അപകടത്തിൽപെട്ട് പുഞ്ചവയൽ ചിറയ്ക്കൽ മോഹനൻ (48) മരിച്ച സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥർ തുടക്കം മുതൽ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരൻ രംഗത്ത്. എക്സൈസ് കസ്റ്റഡിയിൽ എടുക്കും മുമ്പ് ഓട്ടോയിൽ യാത്രചെയ്ത പാക്കാനം തൈനിയിൽ സോമനാണ് എക്സൈസ് ഇൻസ്പെക്ടർക്കെതിരെ പരാതി നൽകാൻ ഒരുങ്ങുന്നത്. സംഭവം സംബന്ധിച്ച് സോമൻ പറയുന്നതിങ്ങനെ: സംഭവദിവസം ഉച്ചക്ക് രണ്ടിന് പുഞ്ചവയലിലെ വീട്ടിലേക്ക് പോകാൻ ബസ് സ്റ്റാൻഡിന് മുന്നിൽ ഓട്ടോ കാത്ത് നിൽക്കുമ്പോഴാണ് മോഹനൻ ഓട്ടോയുമായി വരുന്നത്. പുഞ്ചവയലിലേക്ക് ആണെന്ന് പറഞ്ഞതോടെ സോമനും മറ്റൊരു സ്ത്രീയും പെൺകുട്ടിയും ഓട്ടോയിൽ കയറി. പുഞ്ചവയലിലേക്കുള്ള യാത്രക്കിടെ മോഹനൻ പരിഭ്രാന്തനാകുകയും കരിനിലത്തുനിന്ന് പുഞ്ചവയൽ റൂട്ടിലേക്ക് പോകാതെ പ്ലാക്കപടി റോഡിലൂടെ പോയി. എന്താണ് ഇതുവഴി പോകുന്നതെന്ന് ചോദിച്ചപ്പോൾ ഒരു ആവശ്യമുണ്ടെന്ന് മോഹനൻ പറഞ്ഞത്രേ. പ്ലാക്കപടി വഴിയും പഞ്ചവയലിൽ എത്താം എന്നതിനാൽ കൂടുതൽ ചോദ്യം ചെയ്തില്ല. പ്ലാക്കപ്പടി റൂട്ടിൽ 96 ഭാഗത്ത് എത്തിയപ്പോൾ പിന്നാലെ പാഞ്ഞെത്തിയ എക്സൈസ് വാഹനം ഓട്ടോയുടെ മുന്നിൽ വിലങ്ങനെ ഇട്ട് തടയുകയായിരുന്നു. ഇതോടെയാണ് എക്സൈസിനെ കണ്ടാണ് മോഹനൻ ഇൗ വഴി തിരിച്ചുവിട്ടതെന്ന് മനസ്സിലായത്. എക്സൈസ് ഇൻസ്പെക്ടർ ഇറങ്ങി വന്ന് യാത്രക്കാരെ ഓട്ടോയിൽനിന്ന് ഇറക്കുകയും ഇനി നടന്നുപൊയ്ക്കോ എന്ന് ആക്രോശിക്കുകയുമായിരുന്നത്രേ. സോമ​െൻറ കൈയിലുള്ള കൂട് കണ്ട് എക്സൈസുകാർ ചോദ്യം ചെയ്തപ്പോൾ കൂടിൽനിന്ന് ഒന്നരലിറ്റർ മദ്യം കണ്ടെത്തി. ഇത് ബിവറേജസിൽനിന്ന് സ്വന്തം ആവശ്യത്തിനായി വാങ്ങിയതെന്ന് ബിൽ സഹിതം ഇവരെ കാണിച്ചെങ്കിലും കുപ്പികളും ബില്ലും പിടിച്ചുവാങ്ങി ഇയാളോട് സ്ഥലത്തുനിന്ന് പോകാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ, മദ്യക്കുപ്പികൾ വാങ്ങിക്കൊണ്ടേ പോകൂ എന്ന് വാശിപിടിച്ചതോടെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സോമൻ പറയുന്നു. തുടർന്ന് കുറച്ച് സമയത്തിനുശേഷം കുപ്പിയും ബില്ലും തിരികെ കൊടുത്തു. അതും വാങ്ങി ബസ് റോഡിലേക്ക് നടന്നുപോകും വഴി എക്സൈസ് ഇൻസ്പെക്ടർ പിന്നാലെ ഓടിയെത്തി ബിൽ തരാൻ ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോൾ കൈകൾ പുറകോട്ട് തിരിച്ചുപിടിച്ച് ബലം പ്രയോഗിച്ച് പോക്കറ്റിൽനിന്ന് ബിൽ എടുത്തുകൊണ്ട് പോയെന്നും സോമൻ പറയുന്നു. സംഭവത്തെ തുടർന്ന് സോമൻ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇത് സംബന്ധിച്ച് പൊലീസിൽ മൊഴി നൽകുമെന്നും സോമൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story