Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഒമ്പതു വയസ്സുകാരിയെ...

ഒമ്പതു വയസ്സുകാരിയെ ബന്ധുവായ 52കാരൻ പീഡിപ്പിച്ചതായി പരാതി

text_fields
bookmark_border
ഏറ്റുമാനൂര്‍: ഒമ്പതു വയസ്സുകാരിയെ 52കാരൻ പീഡിപ്പിച്ചതായി പരാതി. ജൂണ്‍ ആദ്യവാരം നടന്ന സംഭവത്തില്‍ കോട്ടയം വനിത സെല്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍നടപടിക്ക് ഫയല്‍ ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു. ഏറ്റുമാനൂരിനടുത്ത് വള്ളിക്കാട്ടാണ് സംഭവം. മൂലമറ്റം സ്വദേശി ബാബുരാജിനെതിരെയാണ് പരാതി. മദ്യപിച്ചെത്തിയ ഇയാൾ തള്ളിയിട്ടശേഷം ശാരീരികമായി പീഡിപ്പിച്ചെന്നാണ് കുട്ടി വനിത സെല്ലില്‍ മൊഴി നൽകിയത്. എന്നാൽ ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തിയ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് എസ്.െഎ കെ.ആര്‍. പ്രശാന്ത്കുമാര്‍ പറഞ്ഞു. മരം വീണ് വീട് തകര്‍ന്നു വിഴിക്കിത്തോട്: തേക്ക് ഒടിഞ്ഞുവീണ് വീട് തകര്‍ന്നു. വിഴിക്കിത്തോട് കുഴുപ്പള്ളാത്ത് കെ.ബി. ശിവന്‍പിള്ളയുടെ വീടിനു മുകളിലാണ് മരം വീണത്. വ്യാഴാഴ്ച വൈകീട്ട് 4.30 നാണ് സംഭവം.സംഭവസമയം വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ ദുരന്തം വഴിമാറി. മൂന്ന് മുറിയും അടുക്കളയും തകര്‍ന്നു. അര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story