Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഗാന്ധിജിയെ...

ഗാന്ധിജിയെ വധശ്രമത്തിൽനിന്ന് രക്ഷിച്ച ഭിലാരെ അന്തരിച്ചു

text_fields
bookmark_border
ന്യൂഡൽഹി: വധശ്രമത്തിൽനിന്ന് രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ രക്ഷിച്ച അനുയായിയും സ്വാതന്ത്ര സമരസേനാനിയുമായിരുന്ന ഭികു ദാജി ഭിലാരെ ഒാർമയായി. 98 വയസ്സായിരുന്നു. 1944ൽ പഞ്ചാഗ്നിയിൽ നടന്ന പ്രാർഥനാ യോഗത്തിലാണ് നാഥുറാം വിനായക് ഗോദ്സെ ഗാന്ധിയെ വധിക്കാൻ ശ്രമം നടത്തിയത്. അനുയായികളായ ഉഷ മേത്ത, പ്യാരേലാൽ, അരുണ അസിഫ് അലി എന്നിവർക്കൊപ്പം പ്രാർഥനയിൽ പങ്കെടുക്കുകയായിരുന്നു ഗാന്ധി. കത്തിയുമായി എത്തിയ ഗോദ്സെ ഗാന്ധിയോട് ചില ചോദ്യങ്ങൾ ചോദിച്ചു. ഗോദ്സെയെ തടഞ്ഞ ഭിലാരെ, അദ്ദേഹത്തി‍​െൻറ കൈ പിന്നിലേക്ക് തിരിച്ചുപിടിച്ച് കത്തി തട്ടിത്തെറിപ്പിക്കുകയായിരുന്നു. എന്നാൽ, ഗോദ്സെയെ ഗാന്ധിജി വിട്ടയച്ചെന്നാണ് ഭിലാരെ ത​െൻറ ഒാർമകൾ പങ്കുവെക്കുന്ന പുസ്തകത്തിൽ വിവരിക്കുന്നത്. കോൺഗ്രസി‍​െൻറ സഹോദര സംഘടനയായ രാഷ്ട്ര സേവാദളി‍​െൻറ ഉപജില്ല പ്രസിഡൻറായിരുന്ന ഭിലാരെ, 25ാം വയസ്സിലാണ് വധശ്രമത്തിൽനിന്ന് ഗാന്ധിയെ രക്ഷിച്ചത്. 1944ലേത് കൂടാതെ ഗാന്ധിജിക്ക് നേരെ ആറു വധശ്രമങ്ങളുണ്ടായിരുന്നു. 1948 ജനുവരി 30ന് ഡൽഹി ബിർള ഹൗസിലെ പ്രാർഥനാ യോഗത്തിൽ പങ്കെടുക്കാനെത്തിയ ഗാന്ധിജിയെ ഗോദ്സെ പിന്നീട് വധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story