Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 3:03 PM IST Updated On
date_range 20 July 2017 3:03 PM ISTആരോഗ്യ സർവകലാശാല കലോത്സവത്തിന് അരങ്ങുണർന്നു
text_fieldsbookmark_border
ഗാന്ധിനഗർ(കോട്ടയം): ആരോഗ്യ സർവകലാശാലയുടെ സെൻറർ സോൺ കലോത്സവം 'തിര 2017' ന് കോട്ടയം മെഡിക്കൽ കോളജ് കാമ്പസിൽ തിരിതെളിഞ്ഞു. നാൽപതിൽ പരം മെഡിക്കൽ, പാരാമെഡിക്കൽ കോളജുകളിൽനിന്ന് ആയിരത്തോളം വിദ്യാർഥികൾ ആദ്യദിനത്തിൽ പെങ്കടുക്കാനെത്തി. ഇടവിട്ടുപെയ്യുന്ന മഴ കെടുത്താത്ത ആവേശത്തോടെ ഒമ്പത് സ്റ്റേജുകളിലായി 25 മത്സരയിനങ്ങൾ നടന്നു. നൃത്തരൂപങ്ങളായിരുന്നു ആദ്യദിനത്തിലെ മുഖ്യ ആകർഷണം. ആഘോഷപ്പൊലിമകളോടെയാണ് തിരയുടെ ഒന്നാംനാൾ വിടവാങ്ങിയത്. നൃത്ത-നാട്യകലകളായ ഭരതനാട്യം, കേരളനടനം, മോഹിനിയാട്ടം എന്നിവയായിരുന്നു പ്രധാന ആകർഷണം. തിരുവാതിരക്കളി മത്സരത്തിൽ പി.എൻ.വി.എം ആയുർവേദ കോളജ് ഒന്നാം സമ്മാനാർഹരായി. ഉപന്യാസരചന, ലളിതഗാനം, കഥാപ്രസംഗം, സമൂഹഗാനം എന്നീ മത്സരങ്ങളും അരങ്ങേറി. ജനറൽ ക്വിസിൽ ശാന്തിഗിരി ആയുർവേദ കോളജ് ഒന്നാമതെത്തി. മന്ത്രി എം.എം. മണി കലോത്സവത്തിെൻറ ഒൗദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. നടൻ റോഷൻ മാത്യുസ് വിശിഷ്ടാതിഥിയായി. കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ജയകുമാർ, പ്രിൻസിപ്പൽ ഡോ.ജോസ് ജോസഫ്, യൂനിയൻ ചെയർമാൻ സഞ്ജയ് മുരളി എന്നിവർ സംസാരിച്ചു. കലോത്സവം 21ന് സമാപിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story