Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 3:03 PM IST Updated On
date_range 20 July 2017 3:03 PM ISTവിദ്യാഭ്യാസം കുടിയിൽതന്നെ വേണം ^ഇടമലക്കുടി പഞ്ചായത്ത്
text_fieldsbookmark_border
വിദ്യാഭ്യാസം കുടിയിൽതന്നെ വേണം -ഇടമലക്കുടി പഞ്ചായത്ത് തൊടുപുഴ: ഇടമലക്കുടിയിലെ കുട്ടികൾക്ക് ഹൈസ്കൂൾ തലംവരെ പഠിക്കാനുള്ള സൗകര്യം പഞ്ചായത്തിനകത്ത് ഒരുക്കണമെന്ന് ഗ്രാമപഞ്ചായത്ത് കമ്മിറ്റി. ഇടമലക്കുടി ഗവ. എൽ.പി സ്കൂൾ യു.പി-ഹൈസ്കൂൾ തലത്തിലേക്ക് ഉയർത്തുക, ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തി കുട്ടികളുടെ പ്രദേശത്തുതന്നെ പഠനസൗകര്യം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും പഞ്ചായത്ത് നിവേദനം നൽകി. ഏറെ സവിശേഷതയുള്ള ഗോത്രവിഭാഗമാണ് മുതുവാന്മാർ. അഞ്ച് വയസ്സുവരെ കുട്ടികൾ രക്ഷിതാക്കളുടെ മുതുകത്തിരുന്നാണ് പുറംലോകത്ത് സഞ്ചരിക്കുന്നത്. ഇങ്ങനെ മണ്ണിലൂടെ സഞ്ചരിച്ചുപോലും പരിചയമില്ലാത്ത കുട്ടികളെയാണ് ഇടമലക്കുടിക്കുപുറത്ത് കൊണ്ടുപോയി ഹോസ്റ്റലുകളിൽ നിർത്തി പഠിപ്പിക്കാൻ പലരും ശ്രമിക്കുന്നത്. അപരിചിതവും അന്യവുമായ ലോകത്തേക്ക് കുട്ടികളെ പറിച്ചുനട്ട് വിദ്യാഭ്യാസം നൽകാൻ ശ്രമിക്കുകവഴി അവരുടെ ഭാഷയും സംസ്കാരവും ജീവിതരീതികളും ഇല്ലാതാകും. ഭൂരിപക്ഷം കുട്ടികളും ഹോസ്റ്റൽ ജീവിതം ഉപേക്ഷിച്ച് കുടികളിലേക്ക് മടങ്ങുകയാണ് പതിവ്. പഞ്ചായത്തിെൻറയും ഉൗരുമൂപ്പന്മാരുടെയും നേതൃത്വത്തിൽ മുളകുതറക്കുടിയിൽ ആരംഭിച്ച വിദ്യാലയം മാതൃകാപരമായ വിദ്യാഭ്യാസപ്രവർത്തനമായി മാറിെയന്ന് പഞ്ചായത്ത് പ്രസിഡൻറ് വി. ഗോവിന്ദ് രാജ് അഭിപ്രായപ്പെട്ടു. അഞ്ച് കുടികളിലെ ഏകാധ്യാപക വിദ്യാലയങ്ങളെ മുളകുതറക്കുടിയിൽ ഒന്നിച്ചുചേർത്ത് ആരംഭിച്ച വിദ്യാലയപ്രവർത്തനം ജനം ഏറ്റെടുത്തിരിക്കുകയാണ്. തിങ്കൾ മുതൽ വെള്ളിവരെ വിവിധ കുടികളിലെ കുട്ടികൾക്ക് ഇവിടെ താമസിക്കാനും ഭക്ഷണം നൽകാനുമുള്ള സൗകര്യം പഞ്ചായത്തും ഉൗരുമൂപ്പന്മാരും ചേർന്ന് ഒരുക്കിയിരിക്കുകയാണ്. ഇത്തരത്തിൽ ഒന്നോ രണ്ടോ കേന്ദ്രങ്ങളിൽ കുട്ടികളെ താമസിപ്പിച്ച് പഠിപ്പിച്ച് പ്രാഥമിക വിദ്യാഭ്യാസം നൽകാനാണ് പഞ്ചായത്ത് ശ്രമിക്കുന്നത്. ഇതിനാവശ്യമായ സഹായം സർക്കാറും വിദ്യാഭ്യാസ വകുപ്പും ചെയ്തുതരണമെന്നാണ് പഞ്ചായത്തും ഉൗരുമൂപ്പന്മാരും ആവശ്യപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story