Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right...

........മാലിന്യസംസ്​കരണത്തിലെ പരിഷ്​കാരങ്ങൾക്കെതിരെ നാട്ടുകാർ; തോട്ടിലും വഴിയിലും...... മാലിന്യം നിറയുന്നു

text_fields
bookmark_border
ക്ലീൻ കുമളി ഗ്രീൻ കുമളി ടൗണിലൊതുങ്ങി കുമളി: മാലിന്യസംഭരണത്തിൽ പരിഷ്കാരങ്ങളുമായി കുമളി പഞ്ചായത്ത് രംഗത്തെത്തിയതോടെ ഇതിനെതിരെ നാട്ടുകാരിൽനിന്ന് പ്രതിഷേധം ഉയർന്നുതുടങ്ങി. പഞ്ചായത്തി​െൻറ പരിഷ്കാര നിബന്ധനകൾക്കനുസരിച്ച് മാലിന്യം നൽകാൻ തയാറല്ലാത്ത പലരും അവ റോഡിൽ തള്ളിയതോടെ പലഭാഗത്തും മാലിന്യം കുന്നുകൂടി. ജൈവ---അജൈവ മാലിന്യം തരം തിരിച്ചു നൽകുകയും പാൽ, എണ്ണ കവറുകൾ കഴുകി വൃത്തിയാക്കി നൽകുകയും ചെയ്യണമെന്നാണ് പുതിയ നിബന്ധന. ഇതിനായി ജൈവ മാലിന്യം സംഭരിക്കാനും പ്ലാസ്റ്റിക് ഉൾെപ്പടെ അജൈവ മാലിന്യം സംഭരിക്കാനും പ്രത്യേക വാഹനങ്ങൾ എത്തുമെന്നും പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ഇതനുസരിച്ച് പല ദിവസങ്ങളിലായി പ്ലാസ്റ്റിക് മാലിന്യം കെട്ടിനിറച്ച് പഞ്ചായത്ത് വാഹനങ്ങൾ നാട്ടുകാർ കാത്തിരുന്നെങ്കിലും വാഹനങ്ങൾ എത്തിയില്ല. ജനം തിങ്ങിപ്പാർക്കുന്ന റോസാപ്പൂക്കണ്ടം, താമരക്കണ്ടം, തേക്കടി പ്രദേശങ്ങളിലൊന്നും വാഹനമെത്താതായതോടെ മാലിന്യം നാട്ടുകാർ വഴിയിൽ ഉപേക്ഷിക്കുന്ന നിലയിലായി. കൂലിപ്പണിക്കാർ ഏറ്റവുമധികം താമസിക്കുന്ന കോളനികളിലും പ്രദേശങ്ങളിലും ഇവർ ജോലിക്ക് പോയ ശേഷമാണ് പലപ്പോഴും വാഹനങ്ങൾ മാലിന്യം ശേഖരിക്കാനെത്തുന്നത്. ഒരേ വാഹനത്തിൽതന്നെ രണ്ട് അറയിലായി ജൈവ--അജൈവ മാലിന്യം വാങ്ങി സൂക്ഷിച്ചാൽ പ്രശ്നങ്ങൾ തീരുമെങ്കിലും ഇതിനു തയാറാകാതെയാണ് പരിഷ്കാരം നടപ്പാക്കുന്നത്. ക്ലീൻ കുമളി- ഗ്രീൻ കുമളി പദ്ധതിയുടെ ഭാഗമായി കുമളി ടൗൺ മുതൽ തേക്കടി റോഡുവരെ ദിവസവും ശുചീകരിച്ച് വൃത്തിയാക്കാറുണ്ടെങ്കിലും ടൗണിനോട് ചേർന്ന മറ്റ് പല ഭാഗങ്ങളും മാലിന്യം കുന്നുകൂടിയ നിലയിലാണ്. ടൗണിനു സമീപം തിയറ്റർ ജങ്ഷനിലെ റോഡരികിലും സമീപത്തെ ഒാടകളിലും മാലിന്യം നിറഞ്ഞുകിടക്കുന്നു. കുളത്തുപ്പാലത്ത് തോട്ടിലേക്ക് വൻതോതിലാണ് മാലിന്യം തള്ളുന്നത്. ഇവിടുത്തെ ഒരു സ്വകാര്യ റിസോർട്ടിലെ മാലിന്യം മണ്ണിനടിയിലൂടെ ൈപപ്പ് സ്ഥാപിച്ച് തോട്ടിലേക്ക് തള്ളുന്നത് മുമ്പ് കണ്ടെത്തിയിരുന്നെങ്കിലും നടപടിയില്ല. തോട്ടിലേക്ക് വീഴുന്ന കോഴി,- മത്സ്യ, -മാംസാവശിഷ്ടങ്ങൾ, മറ്റ് മാലിന്യം എന്നിവയെല്ലാം വെള്ളത്തിലൂടെ ഒഴുകി തേക്കടിയിലെ ശുദ്ധജലത്തിലേക്കാണെത്തുന്നത്. കുമളി, ചക്കുപള്ളം പഞ്ചായത്തുകളിലെ ആയിരക്കണക്കിനു കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്നത് തേക്കടി കനാലിൽ നിന്നാണ്. ജനസാന്ദ്രതയേറിയ റോസാപ്പൂക്കണ്ടം, താമരക്കണ്ടം, ലബ്ബക്കണ്ടം പ്രദേശങ്ങളിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും വൻതോതിലാണ് മാലിന്യം കുന്നുകൂടുന്നത്. ആവശ്യത്തിന് ജീവനക്കാരും വാഹനങ്ങളും ഇല്ലാത്തതിനാൽ മാലിന്യസംഭരണം കാര്യക്ഷമമല്ലാത്തതാണ് വഴിയിലും കൃഷിയിടങ്ങളിലും മാലിന്യം തള്ളുന്നതിന് കാരണം. പൊതുവഴിയിൽ ചീഞ്ഞഴുകിയതും മത്സ്യ-മാംസ അവശിഷ്ടങ്ങളും വലിച്ചെറിയുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പിനു വർഷങ്ങളുടെ പഴക്കമുണ്ട്. വഴിയിൽ തള്ളുന്ന മാലിന്യം കന്നുകാലികളും തെരുവുനായകളും റോഡിൽ മുഴുവൻ നിരത്തുന്നതോടെ മൂക്കുപൊത്തി വേണം നടക്കാനെന്ന് നാട്ടുകാർ പറയുന്നു. ടൗണിൽ മാത്രം ശുചീകരണത്തി​െൻറ പേരിൽ മുഖം മിനുക്കുന്ന പഞ്ചായത്ത് അധികൃതർ മറ്റ് പ്രദേശങ്ങളിലെ മാലിന്യപ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. പൊതുവഴിയിൽ മാലിന്യം തള്ളുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും കൂടുതൽ വാഹനങ്ങളും ജീവനക്കാരെയും നിയോഗിച്ച് എല്ലാ ദിവസവും മാലിന്യം സംഭരിക്കുകയും ചെയ്താൽ മാത്രമേ കാര്യമുള്ളൂ. മാലിന്യം തള്ളരുതെന്ന മുന്നറിയിപ്പ് ബോർഡുകൾ മിക്കതും മാലിന്യം നിക്ഷേപിക്കാനുള്ള സ്ഥലത്തി​െൻറ അടയാളമായി നിലനിൽക്കുന്ന സാഹചര്യമാണ് കുമളിയിലുള്ളത്. തേക്കടി ഉൾപ്പെടുന്ന വിനോദസഞ്ചാര മേഖല വഴി വർഷന്തോറും കോടികൾ വരുമാനമായി പഞ്ചായത്തിനു ലഭിക്കുേമ്പാൾ കൃത്യമായ മാലിന്യ നീക്കം വഴി പ്രദേശത്ത് ആരോഗ്യകരമായ അന്തരീക്ഷം നിലനിർത്താൻ പഞ്ചായത്തിനു കഴിയണമെന്ന് ഇൗ രംഗത്തുള്ളവർ പറയുന്നു. എല്ലാം തരംതിരിച്ചു നൽകിയാൽ മാത്രമേ വാങ്ങാവൂയെന്ന പഞ്ചായത്തി​െൻറ പരിഷ്കാരം ഫലത്തിൽ ഗുണത്തെക്കാളേറെ ദോഷമാണ് സൃഷ്ടിച്ചതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി മുടങ്ങും കരിമണ്ണൂർ: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന താഴേമൂലക്കാട്, വെണ്ണിയാനി എന്നിവിടങ്ങളിൽ 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് 5.30വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story