Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതൊടുപുഴ നഗരസഭയിലെ...

തൊടുപുഴ നഗരസഭയിലെ സേവനങ്ങൾക്ക്​ ഇനി വേഗം കൂടും

text_fields
bookmark_border
* നഗരസഭയിലെ ഫ്രണ്ട് ഓഫിസിൽ ടച്ച് സ്‌ക്രീനുകൾ സ്ഥാപിക്കും തൊടുപുഴ: നഗരസഭയിലെ ഒാൺലൈൻ സേവനങ്ങൾക്ക് വേഗത കൂടുന്നു. ഓൺലൈൻ പ്രവർത്തനങ്ങൾ കൂടുതൽ സ്മാർട്ടാക്കാൻ അധിക ക്ഷമതയുള്ള സെർവർ സ്ഥാപിച്ചതോടെയാണ് നഗരസഭയിൽനിന്നുള്ള സേവനങ്ങൾക്ക് വേഗത കൈവരിച്ചത്. 16 ജി.ബി മെമ്മറിയും ഒരു ടി.ബി ഹാർഡ് ഡിസ്‌കുമുള്ള സെർവറാണ് സ്ഥാപിച്ചത്. ഫ്രണ്ട് ഓഫിസിലെയും മറ്റുള്ള സെക്ഷനുകളിലെയും പ്രവർത്തനങ്ങൾ തടസ്സങ്ങളില്ലാതെ ഏകോപിപ്പിക്കാനാണ് പുതിയ സെർവർ. മുമ്പ് ഒരു ജി.ബി മെമ്മറി മാത്രമുള്ള സെർവറായിരുന്നു നഗരസഭയുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്. ഇത് ഓഫിസ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ശേഷിയില്ലാത്തതിനാൽ യഥാസമയങ്ങളിൽ സേവനം ലഭിക്കുന്നതിൽ പാളിച്ചയുണ്ടായി. നിലവിൽ ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച വിവിധ ആപ്ലിക്കേഷനികളിലൂടെയാണ് നഗരസഭ പ്രവർത്തനങ്ങൾ നടക്കുന്നത്. ജനനം, കല്യാണം, മരണം, പെൻഷൻ തുടങ്ങിയവയുടെ രജിസ്‌ട്രേഷൻ ഇത്തരം ആപ്ലിക്കേഷൻ വഴി ഓൺലൈനായി ചെയ്യേണ്ടതുണ്ട്. സേവന, സൂചിക, സഞ്ചയ, സാംഖ്യ, സേവന പെൻഷൻ തുടങ്ങിയ ആപ്ലിക്കേഷനുകളിൽ രേഖകളും ഫോട്ടോകളും അപ്ലോഡ് ചെയ്യേണ്ടതുണ്ട്. എന്നാൽ, മുമ്പുള്ള സെർവറിന് ശേഷികുറവായതിനാൽ പ്രവർത്തനങ്ങൾ വളരെ താമസിക്കുകയും ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു. തുടർന്നാണ് പുതിയ സെർവർ സ്ഥാപിക്കാൻ ഓഫർ ക്ഷണിച്ചത്. തൊടുപുഴ ആസ്ഥാനമായ സ്വകാര്യ സ്ഥാപനത്തി​െൻറ 745100 രൂപയുടെ ഓഫറിന് ചെയർപേഴ്‌സൺ അടിയന്തര പ്രാധാന്യത്തോടെ മുൻകൂർ അനുമതി നൽകുകയായിരുന്നു. കഴിഞ്ഞദിവസം ചേർന്ന കൗൺസിൽ ചെയർപേഴ്‌സണി​െൻറ നടപടി അംഗീകരിച്ചതോടെയാണ് സെർവർ ഇൻസ്റ്റാൾ ചെയ്തത്. ഐ.കെ.എം മുഴുവൻ സേവനങ്ങളും ഓൺലൈനാക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്. ഇതി​െൻറഭാഗമായി നഗരസഭയിലെ ഫ്രണ്ട് ഓഫിസിൽ ടച്ച് സ്‌ക്രീനുകൾ സ്ഥാപിക്കും. ഇവയിലൂടെ പൊതുജനങ്ങൾക്ക് നേരിട്ട് നഗരസഭ നൽകുന്ന സേവനങ്ങളുടെ വിവരങ്ങൾ അറിയാൻ സാധിക്കും. ഏറ്റെടുത്ത ഭൂമിയുടെ വിനിയോഗം: കലക്ടർക്കും മേലെ തഹസിൽദാർ ഇടുക്കി: കലക്റേറ്റിൽനിന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് നൽകാതെ തഹസിൽദാറുടെ ഒാഫിസ്. മൂന്നാർ സ്വദേശിയായ എം.ജെ. ബാബു 2013ൽ റവന്യൂ മന്ത്രിക്ക് സമർപ്പിച്ച അപേക്ഷയിലാണ് ദേവികുളം താലൂക്ക് ഒാഫിസിൽനിന്നുള്ള റിപ്പോർട്ട് വൈകുന്നത്. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. 2014 ഒക്ടോബർ 10, 2015 േമയ് എഴ്, 2016 ഫെബ്രുവരി ആറ് തീയതികളിൽ കലക്ടറേറ്റിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ട് കത്തയച്ചിട്ടും മറുപടി ലഭിച്ചില്ലെന്ന് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ പറയുന്നു. മൂന്ന് ഒാർമിപ്പിക്കൽ കുറിപ്പുകൾ അയച്ചിട്ടും അടിയന്തര റിപ്പോർട്ട് സമർപ്പിക്കാതിരിക്കുകയാണ് തഹസിൽദാർ ചെയ്തത്. കണ്ണൻ ദേവൻ ഭൂമി ഏറ്റെടുക്കൽ നിയമത്തി​െൻറ തുടർച്ചയായി ഏറ്റെടുത്ത ഭൂമിയുടെ വിനിയോഗം സംബന്ധിച്ച് 1975ൽ പുറത്തിറക്കിയ സർക്കാർ ഉത്തരവനുസരിച്ച് ഭൂമി, പ്ലോട്ടുകളാക്കി വിലക്ക് നൽകാമെന്ന് പറയുന്നു. ഇതനുസരിച്ച് വീട് നിർമിക്കാൻ ഭൂമി മാർക്കറ്റ് വിലക്ക് പതിച്ചുനൽകുന്നതിനാണ് ബാബു അപേക്ഷ നൽകിയത്. അധ്യാപക മാർച്ചും ധർണയും തൊടുുഴ: കെ.എസ്.ടി.എ ജില്ല കമ്മിറ്റി നേതൃത്വത്തിൽ ജില്ല വിദ്യാഭ്യാസ ഒാഫിസിനു മുന്നിലേക്ക് അധ്യാപകർ മാർച്ചും ധർണയും നടത്തി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിജയിപ്പിക്കുക, വിദ്യാഭ്യാസ മേഖലയിലെ വർഗീയവത്കരണം അവസാനിപ്പിക്കുക, അധ്യാപക-വിദ്യാർഥി അനുപാതം കാലോചിതമായി പരിഷ്കരിക്കുക, പ്രിൻസിപ്പൽ തസ്തിക അധിക തസ്തികയാക്കുക, വി.എച്ച്.എസ്.ഇ പ്രവൃത്തിദിനം അഞ്ചാക്കുക, എയ്ഡഡ് സ്കൂൾ ഹെഡ്മാസ്റ്ററമാരെ ഡ്രോയിങ് ഒാഫിസർ ആക്കുക, എയിഡഡ് സ്കൂൾ മാനേജർമാരുടെ ശിക്ഷാധികാരം എടുത്തുകളയുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. സി.െഎ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ. പ്രകാശൻ, ജില്ല പ്രസിഡൻറ് കെ.ആർ. ഷാജിമോൻ, സെക്രട്ടറി എ.എം. ഷാജഹാൻ, പി.കെ. സുധാകരൻ, എം.എം. സീനത്ത് ബീവി, സി. യേശുദാസ്, ടി. സ്റ്റാൻലി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story