Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 2:35 PM IST Updated On
date_range 18 July 2017 2:35 PM ISTധർണ നടത്തി
text_fieldsbookmark_border
പന്തളം: കെ.പി.സി.സി ആഹ്വാനപ്രകാരം പന്തളം നഗരസഭ കാര്യാലയത്തിലേക്ക് കോൺഗ്രസ് പന്തളം ടൗൺ, വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. തൊഴിലുറപ്പ് വേതനം 500 രൂപയാക്കുക, തൊഴിൽ ദിനങ്ങൾ വർധിപ്പിക്കുക, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധനയങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. പന്തളം നഗരസഭക്കുമുന്നിൽ നടന്ന ധർണ കെ.പി.സി.സി നിർവാഹകസമിതി അംഗം എൻ.ജി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പന്തളം വെസ്റ്റ് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് കെ. വിജയകുമാർ അധ്യക്ഷത വഹിച്ചു. പന്തളം ടൗൺ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് പന്തളം മഹേഷ്, ഡി.സി.സി സെക്രട്ടറി വൈ. യാക്കൂബ്, മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി മഞ്ജു വിശ്വനാഥ്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ജി. അനിൽകുമാർ, വി.എം. അലക്സാണ്ടർ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡൻറ് വല്ലാറ്റൂർ വാസുദേവൻ പിള്ള, സോളമൻ വരവുകാലായിൽ, ആനി ജോൺ, അനിതകുമാരി, രത്നമണി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. രാമായണമാസാചരണം പന്തളം: മങ്ങാരം യക്ഷിവിളക്കാവ് സംരക്ഷണസമിതിയുടെയും മാതൃസമിതിയുടെയും ശ്രീപാർവതി ബാലഗോകുലത്തിെൻറ ആഭിമുഖ്യത്തിൽ 17മുതൽ ആഗസ്റ്റ് 16വരെ രാമായണമാസാചരണം നടത്തുന്നു. തിങ്കളാഴ്ച വൈകീട്ട് 6.30ന് യക്ഷിവിളക്കാവ് സരസ്വതിമണ്ഡപത്തിൽ രാമായണം നിത്യജീവിതത്തിൽ എന്ന വിഷയത്തിൽ ബാലഗോകുലം പന്തളം താലൂക്ക് അധ്യക്ഷ ഡോ. ലക്ഷ്മിപ്രിയ പ്രഭാഷണം നടത്തും. ആഗസ്റ്റ് 15ന് രാമായണമേളയും സാംസ്കാരിക സമ്മേളനവും സംഘടിപ്പിക്കും. യക്ഷിവിളക്കാവ് സംരക്ഷണസമിതി പ്രസിഡൻറ് കെ.സി. വിജയമോഹൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. വിഷ്ണുരാജ് പരിപാടി വിശദീകരിച്ചു. ഭാരവാഹികളായി രാജൻ താങ്കൾ, സരസ്വതിയമ്മ, ശോഭകുമാരി, വിജി സുരേഷ്, ഷീല ജയൻ, വിജയാമോഹൻ എന്നിവരെ െതരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story