Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാമ്മൂട്ടിലെ അപകടമരണം:...

മാമ്മൂട്ടിലെ അപകടമരണം: ടിപ്പറും ഡ്രൈവറും പിടിയിൽ

text_fields
bookmark_border
ചങ്ങനാശ്ശേരി: അജ്ഞാതവാഹനമിടിച്ച് മാമ്മൂട് നാലുകണ്ടം ജോസഫ് ആൻറണി (കുട്ടപ്പി-68) മരിച്ച സംഭവത്തിൽ അപകടമുണ്ടാക്കിയ ടിപ്പർ ലോറിയും ഡ്രൈവറും പിടിയിലായി. തലവടി ഏറൻകണ്ണാടിയിൽ പടിഞ്ഞാറ്റേതിൽ വീട്ടിൽ നടുവിലേമുറി സണ്ണി എബ്രഹാമാണ് (57) അറസ്റ്റിലായത്. കെ.എൽ 4 വി 179 നമ്പറിലുള്ള ടിപ്പറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചങ്ങനാശ്ശേരി മുതൽ നെടുങ്കുന്നം വരെ സി.സി ടി.വി കാമറകൾ പരിശോധിച്ച് സംശയം തോന്നിയവരുടെ ഫോൺ കോളുകൾ സൈബർ സെല്ലി​െൻറ സഹായത്താൽ നിരീക്ഷിച്ചാണ് ടിപ്പറും പ്രതിയെയെയും കസ്റ്റഡിയിലെടുത്തത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ അപകടം നടന്ന് പത്തു ദിവസത്തിനുശേഷം ഷാഡോ പൊലീസി​െൻറ അേന്വഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മാമ്മൂട് ജങ്ഷനിലെ വ്യാപാരസ്ഥാപനത്തിൽ ജീവനക്കാരനായ ജോസഫ് ഈ മാസം ഏഴിന് പുലർച്ച 3.45 ന് മാമ്മൂട് കവലയിലെത്തിയപ്പോഴാണ് അപകടമുണ്ടായത്. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ശ്രീകുമാറി​െൻറ കീഴിലെ പ്രത്യേക അേന്വഷണസംഘത്തിലെ സി.ഐ പി.കെ. വിനോദ്, ഷാഡോ പൊലീസ് അംഗങ്ങളായ എ.എസ്.െഎമാരായ ഡേവിഡ്‌സൺ, ഓമനക്കുട്ടൻ, സി.പി.ഒ പ്രകാശ് എന്നിവരാണ് പ്രതിയെയും വാഹനവും കസ്റ്റഡിയിലെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story