Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാർ...

മാർ ക്രിസോസ്​റ്റത്തി‍െൻറയത്ര വൈവിധ്യമാർന്ന ജീവിതം മറ്റാർക്കുമില്ല ^ജസ്​റ്റിസ് കെ.ടി. തോമസ്

text_fields
bookmark_border
മാർ ക്രിസോസ്റ്റത്തി‍​െൻറയത്ര വൈവിധ്യമാർന്ന ജീവിതം മറ്റാർക്കുമില്ല -ജസ്റ്റിസ് കെ.ടി. തോമസ് കോട്ടയം: മറ്റാർക്കും പറയാനാകാത്തവിധം സംഭവബഹുലമായ ജീവിതമാണ് മാർ ക്രിസോസ്റ്റത്തിേൻറതെന്ന് ജസ്റ്റിസ് കെ.ടി. തോമസ്. കോട്ടയം ബസേലിയസ് കോളജ് അധ്യാപകൻ തോമസ് കുരുവിള രചിച്ച ക്രിസോസ്റ്റത്തി​െൻറ ജീവചരിത്ര ഗ്രന്ഥത്തി​െൻറ ഇംഗ്ലീഷ് പരിഭാഷ 'ഗ്ലിംപ്സസ് ഓഫ് മൈ ലൈഫ്' പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈവിധ്യമാർന്ന ജീവിതമാണ് മാർ ക്രിസോസ്റ്റം നയിക്കുന്നത്. മാർത്തോമ സഭ മെത്രാേപ്പാലീത്തയായ അദ്ദേഹം ഇന്ന് സഭയുടെ മാത്രമല്ല ലോകത്തി​െൻറ സ്വത്തായി മാറിക്കഴിഞ്ഞെന്നും കെ.ടി. തോമസ് പറഞ്ഞു. സാധാരണക്കാരുമായി താദാത്മ്യം പ്രാപിക്കുമ്പോെഴ നമ്മുക്ക് മാഹാത്മ്യം ഉണ്ടാകൂവെന്ന് മാർ ക്രിസോസ്റ്റം പറഞ്ഞു. ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും വലിയ ഫലം ഉണ്ടാക്കുമെന്ന ഓർമ എല്ലാവർക്കും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എലിസബത്ത് കോശി പരിഭാഷ നടത്തി ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തി​െൻറ പ്രതി ഫാ. കെ.എം. ജോർജ് ഏറ്റുവാങ്ങി. പോൾ മണലിൽ, ബസേലിയസ് കോളജ് പ്രിൻസിപ്പൽ ജാൻസി തോമസ്, മലയാളവിഭാഗം മേധാവി ഷൈല എബ്രഹാം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story