Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതീപ്പെട്ടി...

തീപ്പെട്ടി നിർമാണത്തിനുള്ള മരങ്ങൾ ആവശ്യസാധന നിയന്ത്രണ നിയമത്തി​ൽനിന്ന്​ പുറ​ത്തേക്ക്​

text_fields
bookmark_border
പത്തനംതിട്ട: പീഡിത വ്യവസായമായി പ്രഖ്യാപിക്കപ്പെട്ട തീപ്പെട്ടി നിർമാണത്തിനുള്ള മട്ടി, പാല, ഇലവ് എന്നിവ അവശ്യസാധന നിയന്ത്രണ നിയമത്തി​െൻറ പരിധിക്കുപുറത്ത്. ഇതേസമയം, അയൽ സംസ്ഥാനങ്ങളിലേക്ക് കടത്തുന്നതിന് നിയന്ത്രണം കൊണ്ടുവരും. നികുതി ചുമത്താനാണ് നിർദേശം. മട്ടി, പാല, ഇലവ് എന്നിവ അവശ്യസാധന നിയന്ത്രണ നിയമത്തി​െൻറ കീഴിൽ കൊണ്ടുവരുക, സംസ്ഥാനത്തിനു പുറത്തേക്ക് കടത്തുന്നത് നിരോധിക്കുക എന്നിവ സംബന്ധിച്ച് റിപ്പോർട്ട് നൽകുന്നതിന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഇപ്പോഴത്തെ നടപടി. മരാധിഷ്ഠിത വ്യവസായത്തിനുള്ള അസംസ്കൃത വസ്തുക്കൾ വനത്തിനു പുറത്തുനിന്ന് കണ്ടെത്തണമെന്ന കേന്ദ്ര സർക്കാർ നിർദേശപ്രകാരം തീപ്പെട്ടി വ്യവസായത്തിനാവശ്യമായ മരങ്ങൾ വനത്തിനകത്ത് കൃഷി ചെയ്യാനാകില്ല. കർഷകർ അവരുടെ പുരയിടത്തിൽ നട്ടുവളർത്തുന്ന മട്ടി, പാല, ഇലവ് എന്നിവ മുറിക്കാനും കടത്താനും നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ, കർഷകരുടെ വരുമാനത്തിൽ കുറവുണ്ടകുമെന്നും മരങ്ങൾ നട്ടുവളർത്തുന്നതിൽനിന്ന് പിന്നാക്കം പോകുമെന്നും റിപ്പോർട്ടിൽ പറയുന്നു. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ അതിർത്തി ചെക്ക്പോസ്റ്റുകളിലൂടെ ഇവ കടത്തുന്നത് നിയന്ത്രിക്കാൻ വാഹനങ്ങളിൽ ഡെലിവറി നോട്ട് നിർബന്ധമാക്കണമെന്ന നിർേദശവും സർക്കാർ അംഗീകരിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞദിവസം ഇറങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story