Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2017 2:07 PM IST Updated On
date_range 11 July 2017 2:07 PM ISTജി.എസ്.ടി: അതിർത്തിയിലെ തുറന്നിട്ട ചെക്ക്പോസ്റ്റുകൾ വഴി നികുതി വെട്ടിച്ചു കടത്തുന്നു
text_fieldsbookmark_border
കുമളി: രാജ്യമൊട്ടാകെ ഏക നികുതി സമ്പ്രദായമായ ജി.എസ്.ടി നടപ്പാക്കിയതോെട തുറന്നിട്ട ചെക്ക്പോസ്റ്റ് വഴി പരിശോധനകളില്ലാതെ ലക്ഷങ്ങളുടെ സാധനങ്ങളാണ് കടന്നുപോകുന്നതെന്ന് വിൽപന നികുതി ഉദ്യോഗസ്ഥർ പറയുന്നു. നികുതി സമ്പ്രദായം നിലവിൽ വന്നതോടെ ഉയർത്തിയ ചെക്ക്പോസ്റ്റ്, കള്ളക്കടത്തിനും ലഹരിമരുന്ന് കടത്തിനും സാക്ഷിയായി ഉയർന്നുനിൽക്കുന്നു. ചരക്ക് വാഹനങ്ങളിൽ നിർത്തി പരിശോധന പാടില്ലെന്ന കമീഷണറുടെ ഉത്തരവ് പാലിക്കേണ്ടതിനാൽ ലോറി ഡ്രൈവർ നൽകുന്ന ഡിക്ലറേഷൻ ഫോറം വഴിയിൽനിന്ന് ഏറ്റുവാങ്ങി വാഹനങ്ങൾ കടത്തിവിടുകയാണ് അധികൃതർ ചെയ്യുന്നത്. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് കെട്ടിട നിർമാണ സാമഗ്രികളും വിവിധ ഉൽപന്നങ്ങളും വൻതോതിലാണ് അധികൃതരുടെ കൺമുന്നിലൂടെ കടത്തുന്നത്. ചരക്കുമായി വരുന്ന വാഹനത്തിെൻറ എൻജിൻ ഒാഫ് ചെയ്യാൻ അനുവദിക്കാതെ ചെക്ക്പോസ്റ്റ് കടത്തിവിടണമെന്നാണ് സംസ്ഥാന സർക്കാറിെൻറ നിർദേശം. ടൺ കണക്കിനു സാധനം അളവിലും തൂക്കത്തിലും വിലയിലും കൃത്രിമം കാട്ടിയാണ് ചെക്ക്പോസ്റ്റ് കടക്കുന്നതെന്നാണ് സൂചന. ചരക്ക് വാഹനത്തിൽനിന്ന് നൽകുന്ന രേഖയിലെ സാധനങ്ങൾ മാത്രമാണോ കൊണ്ടുപോകുന്നതെന്ന് പരിശോധിക്കാനും കഴിയില്ല. ലഹരിമരുന്ന് മുതൽ സ്പിരിറ്റുവരെ വാഹനത്തിൽ പ്രത്യേക അറകളുണ്ടാക്കി കടത്തുന്നത് പതിവായിരുന്ന സാഹചര്യത്തിലാണ് ഒരു പരിശോധനയുമില്ലാതെ ചരക്ക് വാഹനങ്ങൾ അതിർത്തി കടക്കുന്നത്. സംസ്ഥാനത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളുടെ ഗോഡൗണുകളിലെത്തിക്കുന്ന ഉൽപന്നങ്ങൾ ചെറുകിടക്കാർക്കു ഉൾപ്പെടെ ബില്ലില്ലാതെ വിൽപന നടത്താൻ നികുതി വെട്ടിപ്പുകാർക്ക് കഴിയും. ബ്രാൻഡഡ് തുണിത്തരങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ എന്നിവയെല്ലാം വൻതോതിലാണ് തമിഴ്നാട്ടിൽനിന്ന് കേരളത്തിലെത്തുന്നത്. നികുതി വെട്ടിപ്പ് ലക്ഷ്യമാക്കി പല സ്ഥലങ്ങളിലെയും ഗോഡൗണുകളിലേക്ക് കോടിക്കണക്കിനു രൂപയുടെ കെട്ടിട നിർമാണ സാമഗ്രികൾ ഇതിനോടകം എത്തിച്ചതായും ഗോഡൗണുകളിൽ പരിശോധനക്ക് സാധ്യതയേറിയതോടെ നിർമാണ ജോലികൾ നടക്കുന്ന സ്ഥലങ്ങളിൽ സാധനങ്ങൾ നേരിെട്ടത്തിച്ച് സംഭരിക്കുന്നതായും ഉദ്യോഗസ്ഥർ പറയുന്നു. രാജ്യത്ത് ഏക നികുതി സമ്പ്രദായം നിലവിൽ വന്നെങ്കിലും ഇതിെൻറ ഗുണം സാധാരണക്കാർക്ക് ലഭിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. ജി.എസ്.ടിയുടെ പേരിൽ മിക്ക സാധനങ്ങൾക്കും വില വർധനയാണ് ഉണ്ടായത്. നിത്യോപയോഗ സാധനങ്ങൾ മുതൽ ആഡംബര വസ്തുക്കൾവരെ ജി.എസ്.ടിയുടെ മറവിൽ വിലക്കയറ്റത്തിനു കാരണമായി. ഏകീകൃത നികുതിയുടെ പേരിൽ തമിഴ്നാട്ടിലെ പല വ്യാപാരസ്ഥാപനങ്ങളിൽനിന്ന് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് വ്യാജ ബില്ലുകളാണെന്ന് ഇതിനോടകം വ്യക്തമായി കഴിഞ്ഞു. ഫലത്തിൽ മുമ്പ് വിലക്കുറവിൽ ലഭിച്ചിരുന്ന സാധനങ്ങൾ ജി.എസ്.ടിയുടെ പേരിൽ തയാറാക്കുന്ന വ്യാജബില്ലിലൂടെ കൂടുതൽ വില നൽകി വേണം ഉപഭോക്താക്കൾ വാങ്ങാനെന്ന് നാട്ടുകാർ പറയുന്നു. ജി.എസ്.ടിയില്‍ തങ്ങളും പെട്ടെന്ന് പെട്ടിക്കടക്കാര്‍ രാജാക്കാട്: ജി.എസ്.ടി നിലവില്‍ വന്നതോടെ പെട്ടിക്കടകൾക്കും ശനിദശ. ലൈസന്‍സ് എടുക്കുന്നതുവരെ ആധാര്‍ ഉണ്ടെങ്കില്‍ മാത്രമേ ഉൽപന്നങ്ങള്‍ വാങ്ങി വിറ്റഴിക്കാന്‍ കഴിയുകയുള്ളൂവെന്ന് നിർദേശമുണ്ടെന്നാണ് ഇവർ പറയുന്നത്. മറ്റ് ജീവിതമാര്‍ഗങ്ങള്‍ ഇല്ലാത്തവരും പ്രായമായവരും വികലാംഗരുമായി ജില്ലയിലെ വിവിധ മേഖലകളില്‍ വഴിയോരത്ത് പെട്ടിക്കട നടത്തി ഉപജീവനം നടത്തുന്നത് ആയിരങ്ങളാണ്. കഴിഞ്ഞ ദിവസം ഏജന്‍സികള്‍ എത്തിയപ്പോഴാണ് ഇനിമുതല്‍ സിഗരറ്റ് ലഭിക്കണമെങ്കില്‍ വില്‍പന നടത്തുന്ന ആളുടെ ആധാര്‍ കാര്‍ഡും മൊബൈല്‍ നമ്പറും വേണമെന്ന് നിര്‍ദേശിച്ചത്. സിഗരറ്റ് നല്‍കുമ്പോള്‍ ബില്ല് ചെയ്യുന്നതിന് ആധാര്‍ കാര്‍ഡ് ആവശ്യമാണ്. കച്ചവടക്കാര്‍ ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുക്കുന്നതുവരെ ആധാര്‍ ഉപയോഗിച്ച് ബില്ലിങ് നടത്താനാണ് നിര്‍ദേശമെന്നാണ് ഇവര്‍ പറയുന്നത്. ദിവസേന മൂവായിരവും അതിലധികവും രൂപയുടെ സിഗരറ്റും കുടിവെള്ളവും മറ്റും എടുക്കുന്നവരാണ് ഇത്തരം പെട്ടിക്കടക്കാര്‍. ജി.എസ്.ടി നിലവില്‍ വന്നതോടെ തങ്ങള്‍ പെട്ടിരിക്കുകയാണെന്നതാണ് പെട്ടിക്കടക്കാര്‍ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story