Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനാറാണംമൂഴി പഞ്ചായത്തിൽ...

നാറാണംമൂഴി പഞ്ചായത്തിൽ ചൊവ്വാഴ്ച ഹർത്താൽ

text_fields
bookmark_border
വടശ്ശേരിക്കര: വടശ്ശേരിക്കരയിലും പെരുനാട്ടിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. അത്തിക്കയത്ത് കൊച്ചുകുട്ടിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന യാത്രക്കാരെ ഹർത്താൽ അനുകൂലികൾ മർദിച്ചു. . അത്തിക്കയം വാലുപുരയിടത്തിൽ മിഥുൻ മോഹനെ പരിക്കുകളോടെ പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. മിഥുനും മാതാവും ഒന്നരവയസ്സുള്ള കുട്ടിയുമായി രാവിലെ 11ന് ആശുപത്രിയിലേക്ക് പോകുന്ന വഴി ഹർത്താൽ അനുകൂലികളായ നാൽപതംഗ സംഘം തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നെന്ന് പറയപ്പെടുന്നു. അക്രമത്തിൽ മിഥു​െൻറ പല്ലുകൾ നഷ്ടപ്പെട്ടു. സംഭവം നടക്കുമ്പോൾ കുട്ടികൾ അലമുറയിടുന്നതുകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. പെരുനാട് െപാലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story