Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2017 2:02 PM IST Updated On
date_range 11 July 2017 2:02 PM ISTസെൻകുമാറിനെതിരെ മുഖ്യമന്ത്രി എടുത്ത തീരുമാനം ദീർഘവീക്ഷണമുള്ളത് ^കാന്തപുരം
text_fieldsbookmark_border
സെൻകുമാറിനെതിരെ മുഖ്യമന്ത്രി എടുത്ത തീരുമാനം ദീർഘവീക്ഷണമുള്ളത് -കാന്തപുരം സെൻകുമാറിനെതിരെ മുഖ്യമന്ത്രി എടുത്ത തീരുമാനം ദീർഘവീക്ഷണമുള്ളത് -കാന്തപുരം കോഴിക്കോട്: കേരളത്തിലെ മുസ്ലിംകളെക്കുറിച്ച് മുൻ ഡി.ജി.പി ടി.പി. സെൻകുമാർ നടത്തിയ പരാമർശങ്ങൾ കടുത്ത വർഗീയ സ്വഭാവമുള്ളതാണെന്നും മുഖ്യമന്ത്രിയായ ഉടൻ അദ്ദേഹത്തെ മാറ്റിനിർത്താൻ പിണറായി വിജയൻ കാണിച്ച ആർജവം ദീർഘദൃഷ്ടിയോടെയുള്ളതായിരുന്നുവെന്നും അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. മർകസിൽ പൂർവവിദ്യാർഥികൾ സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയുമൊക്കെ ജനന നിരക്ക് അസംബന്ധമായി അവതരിപ്പിച്ച് വിവിധ മത വിഭാഗങ്ങൾക്കിടയിൽ സംഘർഷമുണ്ടാക്കാനുള്ള മുൻ ഡി.ജി.പിയുടെ ശ്രമം ഹീനമാണ്. മുസ്ലിംകളും ക്രിസ്ത്യാനികളും അടക്കമുള്ള ന്യൂനപക്ഷങ്ങൾ മതപരിവർത്തനം നടത്തുകയും അംഗസംഖ്യ വർധിപ്പിച്ചും കുഴപ്പം സൃഷ്ടിക്കുന്നുവെന്നാണ് അദ്ദേഹത്തിെൻറ വാദം. മുസ്ലിംകളിൽ നല്ലവരുമുണ്ട് എന്ന പരാമർശമൊക്കെ ആഴത്തിൽ വർഗീയത മനസ്സിൽ കടന്നുകൂടിയ ഒരാൾക്കേ പറയാനാകൂ. ഇദ്ദേഹം ഡി.ജി.പി ആയിരുന്ന കാലത്തും ഇൗ നിലപാടാണോ പുലർത്തിയതെന്ന് സർക്കാർ പരിശോധിക്കണം. ആണെങ്കിൽ അക്കാലത്ത് നടന്ന ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പുനഃപരിശോധിക്കണമെന്നും കാന്തപുരം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story