Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 1:56 PM IST Updated On
date_range 9 July 2017 1:56 PM ISTആസ്ട്രേലിയൻ അബോർജിനൽ പെയിൻറിങ്ങുകളുടെ അപൂർവ പ്രദർശനം
text_fieldsbookmark_border
കോട്ടയം: അബോർജിനൽ പെയിൻറിങ്ങുകളുടെ വിശാലവിരുന്നൊരുക്കി കോട്ടയത്ത് പ്രദർശനം. ആസ്ട്രേലിയൻ ഭൂഖണ്ഡത്തിലെ ആദിമനിവാസികളുടെ സംസ്കാരപ്പകർച്ചയാണ് പ്രദർശനം സമ്മാനിക്കുന്നത്. കോട്ടയം പബ്ലിക് ലൈബ്രറി ആർട്ട് ഗാലറിയിൽ നടത്തുന്ന ആപൂർവ ദ്വിദിന പ്രദർശനം ഞായറാഴ്ച സമാപിക്കും. ആസ്ട്രേലിയയിൽ ഓഡിയോളജിസ്റ്റായ സലിമോൻ ജോസഫ് കഴിഞ്ഞ ഒരുവർഷംകൊണ്ട് ശേഖരിച്ച പെയിൻറിങ്ങുകളാണ് പ്രദർശനത്തിനുള്ളത്. 13 വർഷമായി ആസ്ട്രേലിയൻ സർക്കാറിെൻറ ഹിയറിങ് ഹെൽത്ത് പ്രോഗ്രാമിെൻറ ഭാഗമായി ബ്രിസ്ബണിൽ സേവനമനുഷ്ഠിക്കുന്ന സലിമോൻ അബോർജിനൽ കലാകാരന്മാരുടെ പെയിൻറിങ്ങുകൾ അവരിൽനിന്നും നേരിട്ടും ആർട്ട് സെൻററുകളിൽനിന്നും ശേഖരിച്ചുമാണ് പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്. 40,000 വർഷങ്ങളായി ഭാഷയും സംസ്കാരവും കലയും കൈമോശം വരാതെ കാത്തുസൂക്ഷിക്കുന്ന ഒരു ജനതയെ അടുത്തറിയുന്നതിന് പ്രദർശനം ഉപകരിക്കുന്നുണ്ട്. കാൻവാസിലുള്ള അറുപതോളം അക്രലിക് പെയിൻറിങ്ങുകളുടെ കാഴ്ച നമ്മെ വിസ്മയിപ്പിക്കുന്നതാണ്. വ്യത്യസ്ത രചനശൈലിയാണ് കാണാൻ കഴിയുന്നത്. ഇൻറലാക്, ഡോട് പെയിൻറിങ്, എക്സ്റേ ടൈപ് തുടങ്ങിയ ശൈലികളിലെ ദൃശ്യങ്ങൾ നമ്മെ അമ്പരപ്പെടുത്തുന്നു. വനങ്ങളിലെ കാഴ്ചകളാണ് പലതിലും പ്രമേയം. പക്ഷികളുടെയും ജന്തുക്കളുടെ ജീവിതചര്യപോലും നമ്മെ ബോധ്യപ്പെടുത്തുന്നു ഇവയിൽ പലതും. മനുഷ്യരുടെ ഭക്ഷ്യവിഭവങ്ങളുടെ പ്രകൃതി ദൃശ്യം ഭൂമിയിലേക്കുള്ള മടക്കത്തിെൻറ അനിവാര്യതയെ ഓർമപ്പെടുത്തുന്നു. ആസ്ട്രേലിയയിലെ ആദിമനിവാസികളുടെ ആരോഗ്യപാലനത്തിെൻറ ഭാഗമായുള്ള പദ്ധതിയുടെ ഭാഗമായാണ് സലിമോൻ ഇവരെ അടുത്തറിയുന്നത്. ശനിയാഴ്ച രാവിലെ പ്രദർശനം റിട്ട. സുപ്രീംകോടതി ജസ്റ്റിസ് കെ.ടി. തോമസ് ഉദ്ഘാടനം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story