Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രവാസികളുടെ മൃതദേഹം...

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ്​ മനുഷ്യത്വരഹിതം ^ജോസ്​ കെ. മാണി

text_fields
bookmark_border
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് മനുഷ്യത്വരഹിതം -ജോസ് കെ. മാണി കോട്ടയം: വിദേശത്ത്‌ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാറി​െൻറ പുതിയ ഉത്തരവ്‌ മനുഷത്വരഹിതമെന്ന്‌ ജോസ്‌ കെ. മാണി എം.പി. മൃതദേഹം എത്തുന്നതിന്‌ 48 മണിക്കൂര്‍ മുമ്പ്‌ നാട്ടിലെ വിമാനത്താവളത്തില്‍ മരണസര്‍ട്ടിഫിക്കറ്റ്‌ ഉൾപ്പെടെ രേഖകള്‍ ഹാജരാക്കണമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്‌. മൃതദേഹങ്ങള്‍ കൊണ്ടുവരാന്‍ കൂടുതല്‍ കാലതാമസമുണ്ടാക്കുന്നതാണ്‌ പുതിയ തീരുമാനം. ഇതിലൂടെ മൃതദേഹം എത്തിക്കാന്‍ മൂന്നുദിവസമെങ്കിലും വേണ്ടിവരും. വേര്‍പാടില്‍ വേദനയനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക്‌ കൂടുതല്‍ ബുദ്ധിമുട്ട്‌ ഉണ്ടാകുന്ന ഉത്തരവ് പിൻവലിക്കണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോട് ആവശ്യപ്പെട്ടു. വിദേശത്ത്‌ ഒരാള്‍ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി നൂലാമാലകള്‍ നിലവിലുണ്ട്. മൃതദേഹങ്ങളോടുള്ള ആദരവുപോലെ തന്നെ പ്രധാനമാണ്‌ സമയബന്ധിതമായി ബന്ധുക്കള്‍ക്ക്‌ മരണാനന്തരചടങ്ങുകള്‍ക്കായി എത്തിച്ചുകൊടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story