Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 1:55 PM IST Updated On
date_range 9 July 2017 1:55 PM ISTകാതോലിക്ക ബാവ കോലഞ്ചേരി പള്ളിയിൽ ഇന്ന്
text_fieldsbookmark_border
കോട്ടയം: കോലഞ്ചേരി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് പള്ളിയിൽ ഞായറാഴ്ച രാവിലെ ഏഴിന് പ്രഭാതനമസ്കാരത്തിനും തുടർന്ന് മൂന്നിന്മേൽ കുർബാനക്കും ഒാർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിക്കും. കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ സേവേറിയോസ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്തനാസിയോസ്, ഗീവർഗീസ് മാർ കൂറിലോസ് (മുംബൈ ഭദ്രാസനം), മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത ( ഇടുക്കി ഭദ്രാസനം), ഡോ. സഖറിയാസ് മാർ അേപ്രം (അടൂർ- കടമ്പനാട്) എന്നിവർ സഹകാർമികരായിരിക്കും. ശനിയാഴ്ച കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ സന്ധ്യപ്രാർഥനയും നടന്നു. വഴിതെറ്റിക്കാനുള്ള ശ്രമം അരുത് -ഓർത്തഡോക്സ് സഭ കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ പള്ളിത്തർക്കം സംബന്ധിച്ച് സുപ്രീം കോടതി വിധി വ്യക്തവും സുതാര്യവുമായിരിക്കെ അത് തെറ്റായി വ്യാഖ്യാനിച്ച് വിശ്വാസികളെ വഴിതെറ്റിക്കാനുള്ള നീക്കം അപലപനീയമാണെന്ന് കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ സേവേറിയോസ്. സുപ്രീംകോടതി വിധി മലങ്കര സഭയിലെ എല്ലാ പള്ളികൾക്കും ബാധകമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിധിയുടെ ദുർവ്യഖ്യാനം മൂലം സംശയത്തിെൻറ പുകമറ സൃഷ്ടിക്കാനുള്ള ഗൂഢ്രശ്രമം വിലപ്പോകില്ല. വിശ്വാസികൾ യാർഥാർഥ്യം തിരിച്ചറിഞ്ഞ് സമാധാനത്തിെൻറ മാർഗം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story