Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 1:55 PM IST Updated On
date_range 9 July 2017 1:55 PM ISTആരോപണങ്ങൾക്ക് പിന്നിൽ വ്യക്തി വിരോധം- ^ജോയ്സ് ജോർജ് എം.പി
text_fieldsbookmark_border
ആരോപണങ്ങൾക്ക് പിന്നിൽ വ്യക്തി വിരോധം- -ജോയ്സ് ജോർജ് എം.പി ചെറുതോണി: മലയോര ജനതയെ അന്യവത്കരിക്കാൻ നടത്തിയ ശ്രമങ്ങൾക്കെതിെര ഉയർന്നുവന്ന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയതിനെതിരെയുള്ള ഒടുങ്ങാത്ത പകയും വൈരനിര്യാതന ബുദ്ധിയും വ്യക്തിവിരോധവുമാണ് പി.ടി. തോമസ് എം.എൽ.എയുടെ ആരോപണങ്ങൾക്ക് പിന്നിലെന്ന് ജോയ്സ് ജോർജ് എം.പി. ഇടുക്കിയിലെ ജനങ്ങൾക്ക് വേണ്ടി കപട പരിസ്ഥിതി-ഉദ്യോഗസ്ഥ- മാഫിയ കൂട്ടുകെട്ടിനെതിരെ വിട്ടുവീഴ്‌ചയില്ലാതെ നിലകൊള്ളുന്നതുകൊണ്ടാണ് തനിക്കെതിരെ നിരന്തരം ആരോപണങ്ങളുമായി പിന്തുടരുന്നത്. മാധവ് ഗാഡ്‌ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടിെൻറ മറ പിടിച്ച് മലയോര ജനതയെ വനത്തിനുള്ളിൽ തളച്ചിടാൻ വ്യാപാര താൽപര്യക്കാരുമായി ഒത്തുചേർന്നതും ഇടുക്കി ജില്ലയിലെ ഏലമലപ്രദേശം മുഴുവൻ വനമാണെന്ന് പ്രചരിപ്പിക്കാൻ അത്യുത്സാഹം കാണിക്കുന്നവരുടെ ഉള്ളിലിരിപ്പും ജനങ്ങൾക്ക് നേരത്തേ തന്നെ ബോധ്യപ്പെട്ടതാണ്. തനിക്കെതിരെ ഇപ്പോഴും പഴകിത്തുരുമ്പിച്ച ആരോപണങ്ങളാണ് പി.ടി. തോമസ് ഉന്നയിക്കുന്നതെന്നും എം.പി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story