Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 1:55 PM IST Updated On
date_range 9 July 2017 1:55 PM ISTതൊടുപുഴയിലെ പൊലീസ് അതിക്രമം; യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിക്ക് കത്തു നൽകി
text_fieldsbookmark_border
തൊടുപുഴ: കെ.എസ്.യു മാർച്ചിനെതിരെ ലാത്തിച്ചാർജിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകി. പൊലീസ് അതിക്രമത്തിന് നേതൃത്വം നൽകിയ തൊടുപുഴ സി.െഎ എൻ.ജി. ശ്രീമോനെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നും ഇദ്ദേഹത്തെ സർവിസിൽനിന്ന് പിരിച്ചുവിടണമെന്നും ഡീൻ കത്തിൽ ആവശ്യപ്പെട്ടു. തൊടുപുഴയിൽ പൊലീസ് നടത്തിയ അതിക്രമത്തെ സാധൂകരിക്കാൻ സി.െഎ ഉൾെപ്പടെ പൊലീസുകാർക്ക് ഗുരുതര പരിേക്കെറ്റന്ന് വ്യാജ റിപ്പോർട്ട് ഉണ്ടാക്കിയ മെഡിക്കൽ ഓഫിസർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story