Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറോഡിൽ കുഴികൾ...

റോഡിൽ കുഴികൾ നിറഞ്ഞ​ു; ഗതാഗതക്കുരുക്ക്​ രൂക്ഷം

text_fields
bookmark_border
കോട്ടയം: കനത്തമഴയിൽ എം.സി റോഡിൽ കുഴികൾ നിറഞ്ഞു. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ശനിയാഴ്ച രാവിലെ മുതൽ എം.സി റോഡിൽ നാട്ടകം മുതൽ നാഗമ്പടംവരെയുള്ള ഭാഗങ്ങളിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. കുഴിമൂടുന്നതടക്കമുള്ള ജോലികൾ ആരംഭിച്ചെങ്കിലും പൂർത്തിയായിട്ടില്ല. കെ.എസ്.ടി.പി ടി.ബി റോഡിൽ ടാറിങ് ഭാഗികമായി ഉപേക്ഷിച്ചത് അപകടങ്ങൾക്ക് കാരണമാകുന്നു. ഉയർന്നും താഴ്ന്നും നിൽക്കുന്ന ഭാഗത്ത് യാത്രക്കാർ തെന്നിവീഴാറുണ്ട്. മണിപ്പുഴ മുതൽ കോടിമത നാലുവരിപ്പാതവരെയുള്ള ഭാഗത്താണ് കുഴികൾ ഏറെയുള്ളത്. പാലത്തി​െൻറ ഒരുഭാഗം ടാറിങ് പൂർത്തിയാക്കിയെങ്കിലും പാലവും മറുഭാഗവും തകർന്നുകിടക്കുകയാണ്. വെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ ഡ്രൈവർമാർക്ക് കുഴിയുടെ ആഴം അറിയാൻ സാധിക്കുന്നില്ല. ഇതും അപകടത്തിന് ഇടയാക്കുന്നു. ടാറിങ് നടത്തിയ എം.സി റോഡി​െൻറ പലയിടത്തും റോഡ് തറനിരപ്പിൽനിന്ന് ഉയർന്നാണ് നിൽക്കുന്നത്. ഇത് ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപെടാനുള്ള സാധ്യത വർധിപ്പിക്കുന്നു. രാത്രിയിലാണ് ടാറിങ് ഉൾപ്പെടെയുള്ള ജോലികൾ നടത്തിയത്. നിർമാണത്തിലെ അപാകതയാണ് ടാറിങ് നടത്തിയഭാഗം പൊളിയാൻ കാരണമെന്ന് ആക്ഷേപമുണ്ട്. കനത്ത മഴയിൽ പ്രധാനപാതകളിലും ഉപറോഡുകളിലും വലുതും ചെറുതുമായ നിരവധി കുഴികളാണുള്ളത്. നാട്ടകം, കോടിമത--മണിപ്പുഴ നാലുവരിപ്പാത, കോടിമതപാലം, ശീമാട്ടി റൗണ്ടാന, ബേക്കർ ജങ്ഷൻ, നാഗമ്പടം തുടങ്ങിയ സ്ഥലങ്ങളിൽ വൻകുഴികളാണുള്ളത്. പലയിടത്തും നടത്തിയ കനംകുറഞ്ഞ ടാറിങ് ഇളകി മെറ്റലുകൾ ചിതറിക്കിടക്കുകയാണ്. റെയിൽവേ മേൽപാലം നിർമാണം നടക്കുന്ന നാഗമ്പടത്ത് കുരുക്കിന് ഇനിയും ശമനമില്ല. റോഡിലേക്ക് ഇറങ്ങിയുള്ള നിർമാണപ്രവർത്തനംമൂലം വാഹനങ്ങൾക്ക് സുഗമായി സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. മുളങ്കാട് മേൽക്കൂരയിലേക്ക് വീണ് വീട് തകർന്നു കോട്ടയം: കനത്ത മഴയിൽ മുളങ്കാട് വീണ് വീട് തകർന്നു. പ്രായമേറിയ മാതാപിതാക്കളും കുട്ടികളും അടങ്ങുന്ന കുടുംബം താമസിക്കാൻ ഇടമില്ലാതെ വലഞ്ഞു. മുട്ടമ്പലം പി.എസ്.സി ഓഫിസിനു സമീപം വെട്ടിമറ്റത്തിൽ ഷിബുവി​െൻറ വീടിനു മുകളിലേക്കാണ് മുളങ്കൂട്ടം വീണത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മേൽക്കൂരയിലെ ഒാടും ഷീറ്റും തകർന്നു. ഇതോടെ ഷിബുവി​െൻറ പ്രായമായ പിതാവും മാതാവും ഭാര്യയും കുട്ടികളും ഉൾപ്പെടെയുള്ളവർ അയൽവീട്ടിൽ അഭയംതേടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story