Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപൊന്‍കുന്നത്ത് സൗജന്യ...

പൊന്‍കുന്നത്ത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

text_fields
bookmark_border
പൊന്‍കുന്നം: മര്‍ച്ചൻറ്സ് അസോസിയേഷനും തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജും ചേര്‍ന്ന് പൊന്‍കുന്നത്ത് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. നാനൂറിലേറെ പേര്‍ പരിശോധനയില്‍ പങ്കെടുത്തു. വിവിധ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി പൊൻകുന്നം വ്യാപാരഭവനിൽ നടന്ന ക്യാമ്പി​െൻറ ഉദ്ഘാടനം ഡോ. എന്‍. ജയരാജ് എം.എല്‍.എ നിർവഹിച്ചു. അസോസിയേഷന്‍ പ്രസിഡൻറ് ടോമി ഡൊമിനിക് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റെജി ജോര്‍ജ്, താലൂക്ക് പ്രസിഡൻറ് ജോസഫ് തോമസ്, ഹോസ്പിറ്റല്‍ ഹെല്‍ത്ത് കോ-ഓഡിനേറ്റര്‍ അവിര ചാക്കോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പരിപാടികൾ ഇന്ന് കോട്ടയം പ്രസ് ക്ലബ് ഹാൾ: വിക്ടർ ജോർജ് അനുസ് മരണസമ്മേളനം ഉദ്ഘാടനം, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി -രാവിലെ 11.00 കോട്ടയം: തിരുനക്കര ബാങ്ക് എംപ്ലോയീസ് ഹാൾ: ഡോക്ടർ ഓഫ് ഫാർമസി പോസ്റ്റ് ഗ്രാേജ്വറ്റ് സ്റ്റുഡൻറ്സ് ആൻഡ് പേരൻറസ് അസോസിയേഷ​െൻറ മേഖല സമ്മേളനം -രാവിലെ 10.00 കോട്ടയം പബ്ലിക് ലൈബ്രറി: ഓസ്േട്രലിയൻ അബോർജിനൽ പെയിൻറിങ് പ്രദർശനം -രാവിലെ 10.00 കോട്ടയം ഉൗട്ടി ലോഡ്ജ് ഹാൾ: ഇന്ത്യൻ നഴ്സ്സ് പേരൻറ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റി വിദ്യാഭ്യാസ വായ്പ ഇളവ് ചർച്ച -രാവിലെ 11.00 കാരാപ്പുഴ മാർ ഗീവർഗീസ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി: മാർത്തോമ ശ്ലീഹയുടെ ദുക്റാന പെരുന്നാൾ. കുർബാന -രാവിലെ 8.00 ചിങ്ങവനം ജേസീസ് ഹാൾ: ക്നാനായക്കാരുടെ സംഗമം -വൈകു. 4.30 കുമരകം: വടക്കുംകര സർവിസ് സഹകരണബാങ്ക് ഹാൾ: മഝ്യത്തൊഴിലാളി ഫെഡറേഷൻ ജില്ല ലീഡേഴ്സ് ക്യാമ്പ് -രാവിലെ 10.00 ചങ്ങനാശ്ശേരി പെരുന്ന കിഴക്ക് 257-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം: ഹ്യൂമന്‍ റിസോഴ്‌സ് സെല്ലി​െൻറ ആഭിമുഖ്യത്തില്‍ ജീവിതശൈലീരോഗം ക്ലാസ് -വൈകു. 3.00 പൊൻകുന്നം നരിയനാനി തത്ത്വമസി 5401-ാം നമ്പർ എൻ.എസ്.എസ് കരയോഗം: കുടുംബസംഗമം കൊപ്രാക്കളം കൃഷ്ണപ്രിയ ഭവനം -രാവിലെ 10.30 ളാക്കാട്ടൂർ എം.ജി.എം.സ്‌കൂൾ ഓഡിറ്റോറിയം: എൻ.എസ്.എസ് 332-ാം നമ്പർ കരയോഗം: കുടുംബസംഗമം -രാവിലെ 10.00 പനമറ്റം വെളിയന്നൂർ ദേശാഭിമാനി വായനശാല: തലമുറകളുടെ സംഗമം -ഉച്ച. 2.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story