Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightjeddah2 ഇന്ത്യൻ...

jeddah2 ഇന്ത്യൻ ഹാജിമാരുടെ ആദ്യസംഘം ഗോവയിൽനിന്ന്​

text_fields
bookmark_border
10 ശതമാനം ഹാജിമാർക്കേ ഗ്രീൻ കാറ്റഗറിയിൽ താമസമുള്ളൂ, 90 ശതമാനം പേരും അസീസിയയിൽ ഇത്തവണയും ഹജ്ജ് കൊടുംചൂടിലാവും ജിദ്ദ: ഇത്തവണ ഇന്ത്യയില്‍നിന്നുള്ള ഹാജിമാരുടെ ആദ്യസംഘം ഗോവയിൽനിന്ന്. ഹജ്ജ് വിമാനം ഈ മാസം 24ന് മദീനയിലെത്തും. ഹജ്ജ് മിഷ​െൻറ അവസാനവ‍ട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ഹജ്ജ് സംഘം ജൂലൈ 12ന് വീണ്ടും ജിദ്ദയിലെത്തും. ഇന്ത്യന്‍ തീര്‍ഥാടകരുടെ വിമാനയാത്ര, മക്കയിലെയും മദീനയിലെയും താമസം, മക്ക-മദീന ബസ് യാത്ര, അറഫ, മിന, മുസ്ദലിഫ എന്നിവിടങ്ങളിലേക്കുള്ള നീക്കങ്ങള്‍ തുടങ്ങിയവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. വിവിധ വിഷയങ്ങളില്‍ സൗദിയിലെ ഹജ്ജ് കമ്പനികളുമായി ധാരണയിലെത്തിക്കഴിഞ്ഞു. മക്കയിലെ താമസവുമായി ബന്ധപ്പെട്ട് ബാക്കിയുള്ള കരാറുകള്‍ ജൂലൈ 15നുള്ളിൽ പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അന്തിമ അനുമതി ലഭിച്ചാല്‍ വിമാനയാത്ര ഷെഡ്യൂള്‍ പ്രസിദ്ധീകരിക്കും. പതിവുപോലെ മദീന വിമാനത്താവളം വഴിയാണ് ആദ്യഘട്ടത്തില്‍ തീര്‍ഥാടകര്‍ എത്തുക. കേരളത്തില്‍ നിന്നുള്ള ഹാജിമാര്‍ രണ്ടാംഘട്ടത്തില്‍ ജിദ്ദ ഹജ്ജ് ടെര്‍മിനല്‍ വഴി മക്കയിലെത്തും. മക്കയില്‍ ഇത്തവണ 90 ശതമാനം ഹാജിമാര്‍ക്കും അസീസിയയിലാണ് താമസം ലഭ്യമാവുക. മസ്ജിദുല്‍ ഹറാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പന്ത്രണ്ടായിരം ഹാജിമാര്‍ക്കാണ് ഗ്രീന്‍ കാറ്റഗറിയില്‍ അവസരം ലഭിക്കുക. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഗ്രീന്‍ കാറ്റഗറിയുടെ പരിധി അ‍ഞ്ഞൂറ് മീറ്റര്‍ കുറച്ചിട്ടുണ്ട്. ഗ്രീന്‍ കാറ്റഗറിയില്‍ റൂമുകളില്‍ ഭക്ഷണം പാചകം ചെയ്യാന്‍ അനുമതിയുണ്ടാവില്ല. അസീസിയില്‍നിന്നും ഹറമിലേക്കുള്ള യാത്ര, മക്ക--മദീന യാത്ര എന്നിവക്ക് ഇത്തവണ മികച്ച ബസുകളാണ് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ തവണ ബസുകളെ കുറിച്ച് ഏറെ പരാതി ഉണ്ടായിരുന്നതിനാൽ ഇത്തവണ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. മദീനയിലെ താമസവും പരാതിക്കിടയില്ലാത്ത വിധം കുറ്റമറ്റതാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. 20 ശതമാനം ഹാജിമാര്‍ വര്‍ധിക്കുമെങ്കിലും മികച്ച സൗകര്യങ്ങളാണ് ഒരുക്കുന്നതെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാൻ ശൈഖ് പറഞ്ഞു. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാ​െൻറ നേതൃത്വത്തിലുള്ള സംഘം ജൂലൈ 12 മുതല്‍ 15 വരെ സൗദിയില്‍ സന്ദര്‍ശനം നടത്തും. 600 ഉദ്യോഗസ്ഥരാണ് ഹജ്ജ് മിഷ​െൻറ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ വരുന്നത്. ജൂലൈ 15 മുതൽ ഇവര്‍ സേവനരംഗത്തുണ്ടാകും. 1,70,000 പേർക്കാണ് ഇത്തവണ ഇന്ത്യയിൽനിന്ന് ഹജ്ജിന് അവസരം ലഭിക്കുക. കഴിഞ്ഞവര്‍ഷം 1,36,020 പേർക്കായിരുന്നു അവസരം. കേന്ദ്രഹജ്ജ് കമ്മിറ്റി വഴി 1,00,020 പേരും സ്വകാര്യ ഗ്രൂപ് വഴി 36,000 പേരും. ഇത്തവണയും കൊടുംചൂടിലാണ് ഹജ്ജ്കാലം. ഇൗയാഴ്ച മുതൽ സൗദിയിൽ ചൂട് കൂടിയിരിക്കയാണ്. രാജ്യത്തി​െൻറ പല ഭാഗങ്ങളിലും 50 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചൂട്. പി. ഷംസുദ്ദീൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story