Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2017 2:11 PM IST Updated On
date_range 7 July 2017 2:11 PM ISTകോടതിയുടെ ക്ലീൻചിറ്റ് സി.പി.എം ഭയപ്പെട്ടു; സബ് കലക്ടറുടെ അടിയന്തരമാറ്റം ആവശ്യപ്പെട്ടത് മന്ത്രി എം.എം. മണി
text_fieldsbookmark_border
തൊടുപുഴ: ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ അടിയന്തരമായി മാറ്റിയത് മന്ത്രി എം.എം. മണിയുടെ ഇടപെടലിനെത്തുടർന്നെന്ന് സൂചന. മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലിൽ റവന്യൂ ഉദ്യോഗസ്ഥരുടെ നടപടി ഹൈകോടതി അംഗീകരിച്ചതോടെ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് ഭയപ്പെട്ട മന്ത്രി എം.എം. മണി മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് അടിയന്തര നടപടി ആവശ്യപ്പെടുകയായിരുന്നു. പാർട്ടി ജില്ല നേതൃത്വം ചർച്ചചെയ്ത ശേഷമായിരുന്നു ഇത്. സബ് കലക്ടറെ മാറ്റാൻ അവസരം നോക്കിയിരുന്ന സർക്കാറിന് പെെട്ടന്ന് തീരുമാനമെടുക്കേണ്ടിവന്നത് ഇൗ സാഹചര്യത്തിലാണേത്ര. അജണ്ടയിലില്ലാതിരുന്നിട്ടും വിഷയം മന്ത്രിസഭയുടെ പരിഗണനക്ക് വന്നതും ഇതിനാലാണ്. ആലോചിക്കാൻ റവന്യൂ മന്ത്രിക്കടക്കം സമയം കിട്ടുമെന്നതും രഹസ്യനീക്കത്തിന് കാരണമായി. മൂന്നാറിലെ വിവാദ 22 സെൻറ് സ്ഥലം ഒഴിപ്പിക്കാൻ ഹൈകോടതി അനുവദിച്ചതോടെ പല പ്രമുഖരുടെയും തലയുരുളുമെന്ന് ഭയപ്പെട്ടതാണ് മണിയുടെ ഇടപെടലിൽ കലാശിച്ചത്. ജോയിസ് ജോര്‍ജ് എം.പി. ഉള്‍പ്പെട്ട കൊട്ടെക്കാമ്പൂര്‍ ഭൂമിവിവാദം, പാപ്പാത്തിച്ചോല ഭൂമി ഏറ്റെടുക്കൽ, കുത്തകപ്പാട്ടഭൂമിയിലെ ഇടപെടൽ തുടങ്ങിയ പ്രശ്നങ്ങളില്‍ നിര്‍ണായക നടപടികളിലേക്ക് നീങ്ങേവയാണ് സബ് കലക്ടറുടെ മാറ്റം. കുറിഞ്ഞിമല വന്യജീവി സങ്കേതത്തിൽപെട്ട എം.പി ഉള്‍പ്പെട്ട വിവാദ ഭൂമിപ്രശ്നം കൈകാര്യം ചെയ്തിരുന്ന സെറ്റില്‍മെൻറ് ഓഫിസറായിരുന്നു ദേവികുളം സബ് കലക്ടർ. ഭൂമിയിടപാട് സംബന്ധിച്ച രേഖകളുമായി എം.പിയോടും കുടുംബാംഗങ്ങളോടും ഹാജരാകാന്‍ രണ്ടുതവണ ആവശ്യപ്പെട്ടെങ്കിലും എത്തിയില്ല. പ്രാദേശിക ഹര്‍ത്താല്‍ എന്ന കാരണം പറഞ്ഞാണ് എം.പി എത്താതിരുന്നത്. സി.പി.എം ആശ്രിത സംഘടനകളെ ഉപയോഗിച്ച് ആസൂത്രണം ചെയ്തതാണ് ഇൗ ഹര്‍ത്താലുകളെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു. വീണ്ടും തെളിവെടുപ്പിന് നടപടിയെടുത്തുവരുകയായിരുന്നു സബ് കലക്ടർ. 22 അനധികൃത ക്വാറികള്‍ക്കെതിരെ അന്വേഷണവും നടപടികളും ശ്രീറാം താൽപര്യമെടുത്ത് നടന്നുവരുന്നുണ്ട്. ചിന്നക്കനാല്‍ പാപ്പാത്തിച്ചോലയിലെ കുരിശും സ്ഥലവും ഒഴിപ്പിച്ചതിെൻറ തുടര്‍നടപടിയും ഇനി ത്രിശങ്കുവിലായേക്കാം. വിവാദ കുടുംബത്തിെൻറ അധീനതയില്‍ ഒരു മതസംഘടനയുടെപേരില്‍ കൈയേറിയ 200 ഏക്കര്‍ ഏറ്റെടുത്ത് വനം വകുപ്പിന് കൈമാറാനുള്ള നീക്കം പുരോഗമിക്കുന്നതിനിടെയുണ്ടായ സ്ഥലംമാറ്റം കാരണം എല്ലാം രാഷ്ട്രീയലോബിയുടെ പിന്‍ബലത്തിൽ നിലക്കാനാണ് സാധ്യതയെന്നും വിലയിരുത്തുന്നു. ദേവികുളം എം.എൽ.എയുടെ ഭൂമി സംബന്ധിച്ച ഫയലും സബ് കലക്ടറുടെ ബെഞ്ചിലാണ്. അഷ്റഫ് വട്ടപ്പാറ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story