Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 2:09 PM IST Updated On
date_range 5 July 2017 2:09 PM ISTസ്ത്രീകൾക്ക് നേരെ നഗ്നത പ്രദർശനം; അയൽവാസിയെ മാറ്റണമെന്ന് നിർദേശം
text_fieldsbookmark_border
കോട്ടയം: പൊലീസിൽ പരാതി നൽകിയിട്ടും നഗ്നത പ്രദർശനവും അശ്ലീലസംസാരവും ആവർത്തിക്കുന്ന അയൽവാസിയായ പുരുഷനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് യുവതിയുടെ പരാതി. പൊൻകുന്നം സ്വദേശിയായ യുവതിയാണ് വനിത കമീഷനിൽ പരാതി നൽകിയത്. അയൽവാസികളായ നിരവധി സ്ത്രീകൾക്കുനേരെ പതിവായി നഗ്നത പ്രദർശനവും അശ്ലീലസംസാരവും നടത്തുന്ന ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. മാനസികരോഗമുണ്ടെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് പൊലീസ് കേസിൽനിന്ന് രക്ഷപ്പെടുന്നത്. വനിത കമീഷൻ ഇയാളെ വിളിച്ചുകാര്യങ്ങൾ അന്വേഷിച്ചെങ്കിലും പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. അയൽവാസികളായ സ്ത്രീകൾക്ക് സ്ഥിരം തലവേദനയായി മാറിയ ഇയാളെ സ്ഥലത്തുനിന്ന് മാറ്റാൻ ആവശ്യമായ നടപടിയെടുക്കണമെന്ന നിർദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്. കര്‍ശന നടപടിയെടുക്കാൻ പൊൻകുന്നം സി.െഎക്ക് വനിത കമീഷൻ നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story