Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎ​ൻ.​സി.​ടി.​ഇ...

എ​ൻ.​സി.​ടി.​ഇ നി​ബ​ന്ധ​ന ബി.​എ​ഡ് സെൻറ​റു​ക​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നു -^മ​ന്ത്രി കെ. ​രാ​ജൂ

text_fields
bookmark_border
എൻ.സി.ടി.ഇ നിബന്ധന ബി.എഡ് സ​െൻററുകളെ ദോഷകരമായി ബാധിക്കുന്നു --മന്ത്രി കെ. രാജൂ അടൂര്‍ ബി.എഡ് സ​െൻററില്‍ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം അടൂർ: നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജുക്കേഷന്‍ മുന്നോട്ടുവെക്കുന്ന പല നിബന്ധനകളും ബി.എഡ് സ​െൻററുകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നവയാണെന്ന് മന്ത്രി കെ. രാജു. അടൂര്‍ ബി.എഡ് സ​െൻററില്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് തുക ചെലവഴിച്ച് പുതുതായി പണിത അക്കാദമിക് ബ്ലോക്കി​െൻറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ സര്‍വകലാശാലകള്‍ നേരിട്ടു നടത്തുന്ന ബി.എഡ് സ​െൻററുകള്‍ സംരക്ഷിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യാനുള്ള നടപടികളാണ് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് മന്ത്രി പറഞ്ഞു. സര്‍വകലാശാലകള്‍ നേരിട്ട് നടത്തുന്ന 10 ബി.എഡ് സ​െൻററുകളുണ്ട്. ഇവിടങ്ങളില്‍ പലതരത്തിലുള്ള ബുദ്ധിമുട്ടും നേരിടേണ്ടിവരുന്നുണ്ട്. എൻ.സി.ഇ.ആർ.ടി മാനദണ്ഡപ്രകാരം അടൂരിലെ ബി.എഡ് സ​െൻററി​െൻറ പ്രവര്‍ത്തനം മുമ്പ് നിര്‍ത്തിെവക്കേണ്ടിവന്നു. തുടര്‍ന്ന് സംസ്ഥാനസര്‍ക്കാറി​െൻറ അഭ്യര്‍ഥനപ്രകാരം കേന്ദ്ര മാനവശേഷി മന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ടി. മുരുകേഷ്, പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡൻറ് ജി. പ്രസന്നകുമാരി, അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷൈനി ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആശ ഷാജി, പള്ളിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.പി സന്തോഷ്, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ കുഞ്ഞുമോള്‍ കൊച്ചുപാപ്പി, ഗ്രാമ പഞ്ചായത്ത് അംഗം ഷീജ പ്രകാശ്, നഗരസഭ കൗണ്‍സിലര്‍ ഗീത തങ്കപ്പന്‍, രാഷ്ട്രീയകക്ഷി നേതാക്കളായ എ.പി. ജയന്‍, മുണ്ടപ്പള്ളി തോമസ്, പി.ബി. ഹര്‍ഷകുമാര്‍, ഡി. സജി, കെ. കുമാരന്‍, എം.ജി. കൃഷ്ണകുമാര്‍, പഴകുളം ശിവദാസന്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ.ചന്ദ്രികാദേവിയമ്മ, മുന്‍ സിന്‍ഡിക്കേറ്റ് അംഗം ഡോ.വര്‍ഗീസ് പേരയില്‍, മുന്‍ പ്രിന്‍സിപ്പല്‍ എസ്.എന്‍. സുകുമാരന്‍ നായര്‍, പ്രഫ. ജി. മാധവന്‍ നായര്‍, സുകുമാരപിള്ള, തമ്പിക്കുട്ടി, എന്‍.ആര്‍.നായര്‍, ഗിരിദാസ്, വി. ദീപ, ആര്‍. കവിത, ഷൈലശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു. ചിറ്റയം ഗോപകുമാര്‍ എം.എല്‍.യുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 55 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടത്തി​െൻറ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2000 ചതുരശ്രയടി തറവിസ്തൃതിയോടെ നിര്‍മിച്ച കെട്ടിടത്തില്‍ മൂന്ന് ക്ലാസ് മുറി, മൂന്ന് ടോയ്‌ലറ്റ്, വരാന്ത എന്നിവയാണ് ക്രമീകരിച്ചത്. മൂന്ന് നിലകളിലായി ഫ്രെയ്മിഡ് സ്ട്രക്ടറില്‍ വിഭാവനം ചെയ്ത കെട്ടിടത്തി​െൻറ താഴത്തെ നിലയാണ് പൂര്‍ത്തിയായത്. ബാക്കി നിലകള്‍ കൂടി പണിയാനുള്ള തുക ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നല്‍കുന്നകാര്യം പരിഗണിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story