Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 2:07 PM IST Updated On
date_range 5 July 2017 2:07 PM ISTഇലവീഴാപൂഞ്ചിറയിലും കുമ്പങ്കാനത്തും കിട്ടിയ ഭൂമി വാസയോഗ്യമല്ല; ഭൂരഹിതർ ത്രിശങ്കുവിൽ
text_fieldsbookmark_border
മൂലമറ്റം: ഭൂരഹിത ജനവിഭാഗങ്ങൾക്ക് സീറോ ലാൻറ്ലസ് പദ്ധതിപ്രകാരം നൽകിയത് വാസയോഗ്യമല്ലാത്ത ഭൂമിയെന്ന് ആക്ഷേപം. കരിമണ്ണൂർ, കരിങ്കുന്നം, കുടയത്തൂർ, കുമാരമംഗലം, മണക്കാട് തുടങ്ങി തൊടുപുഴ താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള ഭൂരഹിതർക്ക് സർക്കാർ മൂന്നുസെൻറ് വീതം ഭൂമി പതിച്ചുനൽകിയത് തികച്ചും വാസയോഗ്യമല്ലാത്തിടത്താണ്. കുടയത്തൂർ വില്ലേജിലെ ഏറ്റവും ഉയർന്ന പ്രദേശമായ ഇലവീഴാപൂഞ്ചിറ, ഇലപ്പള്ളി വില്ലേജിലെ കുമ്പങ്കാനം പ്രദേശങ്ങളിലുമാണ് ഭവന രഹിതർക്കായി മൂന്നുസെൻറ് വീതം നൽകിയത്. ഇതോടെ ഭൂമിയിൽ താമസമാക്കാനും തള്ളാനുമാകാതെ വിഷമിക്കുകയാണ് ഇവർ. തൊടുപുഴ താലൂക്കിൽ 2237 പേരുടെ ലിസ്റ്റാണ് ഭൂരഹിതരുടേതായി ഉള്ളത്. ഇതിൽ 960 ഓളം പേർക്ക് കഴിഞ്ഞ സർക്കാർ പട്ടയം നൽകിയിരുന്നു. ഇനി ഇലപ്പള്ളിയിൽ മാത്രം 1679 കുടുംബങ്ങളെ താമസിപ്പിക്കാനാണ് സർക്കാർ പദ്ധതി തയാറാക്കിയത്. ഇതിൽ പകുതിയലധികം പേർക്കും പട്ടയം നൽകി. ബാക്കി നടപടി പുരോഗമിക്കുകയാണ്. എന്നാൽ പട്ടയം ലഭിച്ചവർ ആരും ഇവിടേക്ക് താമസിക്കാനെത്തിയില്ല. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലെന്നതും ഇവിടേക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുമാണ് ആരും താമസിക്കാൻ എത്താത്തതിന് കാരണം. 1679 പേർ ഇലപ്പള്ളി പോലുള്ള ഉയർന്ന പ്രദേശത്ത് താമസിക്കാൻ എത്തുമ്പോൾ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളൊന്നും സർക്കാർ ഒരുക്കിയില്ല. ഇലപ്പള്ളിക്കും ഇലവീഴാപൂഞ്ചിറക്കും പുറമെ വിവിധ പഞ്ചായത്തുകളിലും സർക്കാർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കാരിക്കോട്- 36, കരിമണ്ണൂർ -68, കരിങ്കുന്നം -44, കുടയത്തൂർ -157, കുമാരമംഗലം -42, മണക്കാട് -രണ്ട്, മുട്ടം -18, നെയ്യശ്ശേരി -44, പുറപ്പുഴ -അഞ്ച്, ഉടുമ്പന്നൂർ -50, വെള്ളിയാമറ്റം -49, കോടിക്കുളം -17 എന്നിങ്ങനെ കുടുംബങ്ങൾക്ക് മൂന്നുസെൻറ് വീതമാണ് കണ്ടെത്തിയത്. ഇവിടെ ആർക്കും പട്ടയം നൽകിയില്ല. സാങ്കേതിക കാരണങ്ങളാലാണ് പട്ടയം നൽകുന്നത് മുടങ്ങിയത്. ഇലവീഴാപൂഞ്ചിറയിലെ സ്ഥലത്ത് എത്താൻ ഗതാഗതയോഗ്യമായ റോഡും ഇല്ല. സമുദ്രനിരപ്പിൽനിന്ന് 3200 അടി ഉയരമുള്ള പ്രദേശമാണിവിടം. കൂടാതെ ഇടിമിന്നലപകടം ഏറ്റവും അധികം ഉണ്ടാകുന്ന പ്രദേശവും. ഇലവീഴാപൂഞ്ചിറയിൽ മാത്രം 157 കുടുംബങ്ങളെ താമസിപ്പിക്കാനാണ് സർക്കാർ പദ്ധതി. കുമ്പങ്കാനം പ്രദേശത്തും ഇതുതന്നെയാണ് അവസ്ഥ. ഇവിടെ വീടുെവച്ച് താമസം തുടങ്ങിയാൽ ജീവിതച്ചെലവ് കണ്ടെത്താൻ മറ്റു മാർഗങ്ങൾ ഇല്ലാതെവരും. രണ്ടുവർഷം മുന്നെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിൽപെടുത്തി ഇവിടെ നിരവധിയാളുകൾക്ക് സ്ഥലം അനുവദിച്ചിരുന്നെങ്കിലും വീടുവെക്കാൻ ആരും തയാറായില്ല. ട്രിപ് ജീപ്പുകളെയും ഓട്ടോകളെയും ആശ്രയിച്ചുവേണം ഇവിടേക്ക് എത്താൻ. കാഞ്ഞാറിൽനിന്ന് വല്ലപ്പോഴുമുള്ള ട്രിപ് ജീപ്പുകളാണ് ആശ്രയം. ഭൂരഹിതരായി കുടയത്തൂർ വില്ലേജിൽ മാത്രം 85 ഗുണഭോക്താക്കളുണ്ടെന്നാണ് കണക്ക്. മുഖ്യമന്ത്രി പങ്കെടുത്ത പട്ടയവിതരണ മേളയിൽ ഇലവീഴാപൂഞ്ചിറയിൽ അനുവദിച്ച മൂന്നുസെൻറ് വീതമുള്ള സ്ഥലത്തിെൻറ പട്ടയം വിതരണം ചെയ്യാൻ ശ്രമം നടന്നിരുന്നു. എന്നാൽ, വാസയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി പൂഞ്ചിറയിലെ സ്ഥലത്തിെൻറ പട്ടയം കൈപ്പറ്റാൻ അപേക്ഷ കൊടുത്തവർ തയാറായിരുന്നില്ല. 44 പേർക്കാണ് ഇലവീഴാപൂഞ്ചിറയിൽ സ്ഥലം അനുവദിച്ചത്. പട്ടയം കൈപ്പറ്റിയ പലരും തിരിച്ചേൽപിക്കുകയും പരാതി പറയുകയും ചെയ്തതിനെത്തുടർന്ന് മാസങ്ങൾക്കുമുമ്പ് ഡെപ്യൂട്ടി കലക്ടറും തഹസിൽദാറും ഉൾെപ്പടെ ഇലവീഴാപൂഞ്ചിറ സന്ദർശിച്ചിരുന്നു. എന്നാൽ, തീരുമാനം ഉണ്ടായില്ല. റേഷന്‍ കാര്‍ഡ് വിതരണം പീരുമേട്: താലൂക്കിലെ പുതുക്കിയ റേഷന്‍ കാര്‍ഡുകള്‍ വിവിധ കാരണങ്ങളാല്‍ കൈപ്പറ്റാന്‍ കഴിയാത്തവർക്ക് ബുധനാഴ്ചമുതല്‍ 20വരെ പീരുമേട് താലൂക്ക് സപ്ലൈ ഓഫിസില്‍നിന്ന് വിതരണം ചെയ്യും. കാര്‍ഡുടമയോ മറ്റ് അംഗങ്ങളോ പഴയ കാര്‍ഡും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും കാര്‍ഡിെൻറ വിലയും റേഷന്‍കട വഴി കാര്‍ഡ് വിതരണം നടത്തിയപ്പോള്‍ കൈപ്പറ്റാന്‍ സാധിക്കാത്തതിെൻറ കാരണം രേഖപ്പെടുത്തിയ അപേക്ഷയും ഹാജരാക്കി പുതിയത് കൈപ്പറ്റണം. കാർഡു വില മുന്‍ഗണന വിഭാഗം -50 രൂപ, പൊതുവിഭാഗം- 100 രൂപ, മുന്‍ഗണന വിഭാഗത്തിലെ പട്ടികവര്‍ഗം- സൗജന്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story