Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവീട് കുത്തിത്തുറന്ന്...

വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ

text_fields
bookmark_border
കട്ടപ്പന: വണ്ടന്മേട്, മാലിയിലെ വീട് കുത്തത്തുറന്ന് ഒരുമാസം മുമ്പ് സ്വർണവും പണവും അപഹരിച്ച കേസിലെ പ്രതിയെ വണ്ടന്മേട് പൊലീസ് അറസ്റ്റ്ചെയ്തു. വണ്ടന്മേട് മാലി സ്വദേശി രഞ്ജിത് കടവുൾ എന്നയാളാണ് അറസ്റ്റിലായത്. തമിഴ്നാട്ടിൽനിന്നാണ് വണ്ടന്മേട് പൊലീസ് ഇയാളെ പിടികൂടിയത്. കഴിഞ്ഞമാസം 11ന് മാലി സ്വദേശിനി സുമതിയുടെ വീട്ടിലാണ് മോഷണം നടന്നത്. തമിഴ്നാട്ടിലെ സ്‌കൂളിൽ മകളെ ചേർക്കാൻവേണ്ടി സുമതിയും കുടുംബവും പോയിരിക്കുകയായിരുന്നു. വീട് കുത്തിത്തുറന്ന് അകത്തുകടന്ന പ്രതി മൂന്നുപവനുള്ള മാല, കമ്മൽ, നാലുഗ്രാം വീതമുള്ള രണ്ട് മോതിരം എന്നിവയും 16,500 രൂപയുമാണ് മോഷ്ടിച്ചത്. വണ്ടന്മേട് സ്റ്റേഷനിൽ തന്നെ പ്രതി രഞ്ജിത്തിനെതിരെ അഞ്ചോളം മോഷണക്കേസാണുള്ളത്. ശിക്ഷ കഴിഞ്ഞ് ഒരുമാസം മുമ്പാണ് ഇയാൾ പുറത്തിറങ്ങയത്. വീടുകളുടെ താഴു തകർത്ത് മോഷണം നടത്തുന്നതിൽ ഇയാൾ വിരുതനാണ്. photo:: TDL9 RANJITH രഞ്ജിത് വയോധികയുടെ സ്ഥലം കൈവശപ്പെടുത്തിയ സംഭവം റവന്യൂ പരിശോധനയിൽ ഭൂമി കണ്ടെത്താനായില്ല പീരുമേട്: ഗ്രാമ്പിയിൽ വയോധികയുടെ സ്ഥലം തോട്ടം ഉടമ കൈവശപ്പെടുത്തിയ സംഭവത്തിൽ റവന്യൂ സംഘം നടത്തിയ പരിശോധനയിൽ ഭൂമി കണ്ടെത്താനായില്ല. പട്ടയത്തിലെ സർേവ നമ്പർ തെറ്റായി രേഖപ്പെടുത്തിയതായി സംശയിക്കുന്നു. വെടിക്കുഴി പുതുവൽ സരോജനിയുടെ ഒരേക്കർ മുപ്പത് സ​െൻറ് സ്ഥലം കണ്ടെത്താനാണ് റവന്യൂ സംഘം സ്ഥലപരിശോധന നടത്തിയത്. ഇവരുടെ കൈവശമുള്ള പട്ടയത്തിൽ പീരുമേട് വില്ലേജിലെ 841 സർേവ നമ്പറിലെ പട്ടയമാണ് നൽകിയത്. എന്നാൽ, സമീപവാസികളുടെ സ്ഥലം മഞ്ചുമല വില്ലേജിലെ 847 സർേവ നമ്പറിലാണ് നൽകിയിട്ടുള്ളതെന്ന് പരിശോധനയിൽ കണ്ടെത്തി. 1978ൽ സരോജനിക്ക് ലഭിച്ച പട്ടയത്തിൽ കരം അടച്ചുവരുകയാണ്. 2010ൽ തോട്ടം ഉടമ ഒരേക്കർ മുപ്പത് സ​െൻറ് സ്ഥലം കൈവശപ്പെടുത്തി കെട്ടിത്തിരിച്ചെടുത്തു. തുടർന്ന് നിരവധി പരാതി നൽകിയെങ്കിലും സ്ഥലം തിരിച്ചുലഭിക്കാൻ നടപടി ഉണ്ടായില്ല. സ്ഥലം തിരിച്ചുലഭിച്ചില്ലെങ്കിൽ താലൂക്ക് ഓഫിസിനുമുന്നിൽ ആത്മഹത്യചെയ്യുമെന്ന് കലക്ടർക്ക് കത്തു നൽകുകയും കലക്ടർ പ്രശ്നത്തിൽ ഇടപെട്ട് പീരുമേട് താലൂക്ക് ഓഫിസിൽ ഹിയറിങ് നടത്താൻ നിർദേശം നൽകുകയുമായിരുന്നു. തുടർന്നാണ് ഡെപ്യൂട്ടി തഹസിൽദാർ താലൂക്ക് സർേവയർ, വില്ലേജ് ഓഫിസർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധനനടത്തിയത്. അളന്ന സ്ഥലത്ത് കുറ്റിയടിച്ച് അതിർത്തി തിരിച്ചിട്ടുണ്ട്. ഒരു പട്ടയം പീരുമേട് വില്ലേജിലും മറ്റ് പട്ടയങ്ങൾ മഞ്ചുമല വില്ലേജിലുമായതിനാൽ രണ്ട് വില്ലേജുകളിലെ പട്ടയരേഖകളും സമീപവാസികളുടെ പട്ടയങ്ങളും സ്ഥലങ്ങളിലും പരിശോധന നടത്തുമെന്നും റവന്യൂ അധികൃതർ പറഞ്ഞു. പരിശോധനയുടെ റിപ്പോർട്ട് കലക്ടർക്ക് നൽകി. വയോധികയുടെ സ്ഥലം നഷ്ടപ്പെട്ട സംഭവം 'മാധ്യമ'മാണ് പുറത്തുകൊണ്ടുവന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story