Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 2:05 PM IST Updated On
date_range 5 July 2017 2:05 PM ISTഏലത്തോട്ടത്തിലെ വീട്ടിൽനിന്ന് ഒന്നേകാൽ ലക്ഷം രൂപയും സ്കൂട്ടറും മോഷ്ടിച്ചു
text_fieldsbookmark_border
കുമളി: ആനവിലാസം മാധവങ്കാനത്തെ ഏലത്തോട്ടത്തിലെ വീട്ടിൽനിന്ന് ഒന്നേകാൽ ലക്ഷം രൂപയും ഇരുചക്രവാഹനവും മോഷ്ടിച്ചു. കമ്പം സ്വദേശി കണ്ണെൻറ വീട്ടിൽനിന്നാണ് പണവും സ്കൂട്ടറും മോഷ്ടിച്ചത്. തോട്ടത്തിൽ ശമ്പളം നൽകാനും കടം വാങ്ങിയ തുക തിരികെ നൽകാനുമായി സൂക്ഷിച്ച പണമാണ് മോഷ്ടിക്കപ്പെട്ടത്. തിങ്കളാഴ്ച തോട്ടത്തിലെ േജാലികൾക്കുശേഷം കണ്ണനും കുടുംബാംഗങ്ങളും തമിഴ്നാട്ടിലേക്ക് പോയിരുന്നു. രാത്രി വീടിെൻറ കതക് പൊളിച്ച് അകത്തുകയറിയ മോഷ്ടാവ്, പെട്ടിക്കുള്ളിൽ സൂക്ഷിച്ച പണമാണ് കവർന്നത്. വീടിനോടുചേർന്ന് പുറത്ത് സൂക്ഷിച്ച ഇരുചക്രവാഹനവും മോഷ്ടിച്ചു. കുമളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇടുക്കിയിൽനിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുശേഖരിച്ചു. വാഹനത്തിൽ തട്ടിയെന്ന് ആരോപണം; തൊടുപുഴയിൽ ലോ ഫ്ലോർ ബസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി തൊടുപുഴ: വാഹനത്തിൽ തട്ടിയെന്ന് ആരോപിച്ച് തൊടുപുഴ നഗരമധ്യത്തിൽ കെ.യു.ആർ.ടി.സിയുടെ ലോ ഫ്ലോർ ബസ് തടഞ്ഞത് നേരിയ സംഘർഷത്തിനിടയാക്കി. ചൊവ്വാഴ്ച വൈകീട്ട് മുനിസിപ്പൽ ബസ് സ്റ്റാൻഡിൽനിന്ന് യാത്രക്കാരെയും കയറ്റി എറണാകുളത്തേക്ക് പോവുകയായിരുന്ന ലോ ഫ്ലോർ ബസ് മണക്കാട് ജങ്ഷനിൽ എത്തിയപ്പോൾ തൊടുപുഴ- -മൂവാറ്റുപുഴ റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യബസിൽ തട്ടിയതായി പറയുന്നു. ബസിെൻറ ഇടതുഭാഗത്തെ കണ്ണാടിയാണ് തട്ടിയത്. ഇതേച്ചൊല്ലി ചിലർ ലോ ഫ്ലോർ ബസിനുള്ളിൽ കയറി ജീവനക്കാരുമായി വാക്കേറ്റമായി. ലോ ഫ്ലോർ ബസിെൻറ വാതിൽ ഡ്രൈവർ അടച്ച് വാഹനം മുന്നോട്ടെടുത്തു. വാതിൽ അടച്ചപ്പോൾ ഇക്കൂട്ടത്തിലുണ്ടായിരുന്ന ഒരാളുടെ കൈ അതിനിടയിൽ കുടുങ്ങി. ഗാന്ധി സ്‌ക്വയറിൽ ബസ് എത്തിയപ്പോഴേക്കും കൂടുതൽ പേരെത്തി ബസ് തടഞ്ഞ് ജീവനക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. തൊടുപുഴ പ്രിൻസിപ്പൽ എസ്.ഐ ജോബിൻ ആൻറണിയുടെ നേതൃത്വത്തിൽ പൊലീസെത്തി എല്ലാവരെയും നീക്കിയശേഷം ബസ് പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. പിന്നീട് പരാതി എഴുതിയ ശേഷം ബസ് സർവിസിന് വിട്ടയച്ചു. സംഘർഷത്തെത്തുടർന്ന് സർവിസ് മുടങ്ങി. കൈയേറ്റം ചെയ്‌തെന്ന് ആരോപിച്ച് ബസ് ജീവനക്കാർ തൊടുപുഴയിലെ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. സംഭവം സംബന്ധിച്ച് പൊലീസിൽ പരാതിയും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story