Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 2:05 PM IST Updated On
date_range 5 July 2017 2:05 PM ISTസ്വാശ്രയ ഫാർമസി പ്രവേശനം; ന്യൂനപക്ഷ േക്വാട്ട സീറ്റുകളിലേക്ക് രേഖകൾ സമർപ്പിക്കണം
text_fieldsbookmark_border
തിരുവനന്തപുരം: സർക്കാറും സ്വകാര്യ സ്വാശ്രയ ഫാർമസി കോളജ് മാനേജ്െമൻറുകളുമായി ഏർപ്പെട്ട കരാറിലെ വ്യവസ്ഥപ്രകാരം ന്യൂനപക്ഷപദവിയുള്ള സ്വകാര്യ സ്വാശ്രയ ഫാർമസി കോളജുകളിൽ പ്രവേശനപരീക്ഷ കമീഷണർ അലോട്ട്മെൻറ് നടത്തുന്ന 50 ശതമാനം സീറ്റുകളിലെ 20 ശതമാനം സീറ്റുകൾ കോളജ് പ്രതിനിധാനംചെയ്യുന്ന ന്യൂനപക്ഷസമുദായത്തിലെ വിദ്യാർഥികളിൽനിന്ന് പ്രവേശന പരീക്ഷ കമീഷണർ അലോട്ട്െമൻറ് നടത്തും. ഇൗ വിഭാഗത്തിൽപെട്ട കോളജുകളുടെ തരംതിരിച്ചുള്ള പട്ടിക കമീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചുണ്ട്. 20 ശതമാനം മൈനോറിറ്റി കമ്യൂണിറ്റി േക്വാട്ട സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ അപേക്ഷയോടൊപ്പം ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാത്തതിനാൽ പ്രവേശനപരീക്ഷ കമീഷണർ പ്രസിദ്ധീകരിച്ച കാറ്റഗറി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്ത പക്ഷം പുതുതായി ജാതി സർട്ടിഫിക്കറ്റ് റവന്യൂ അധികാരിയിൽനിന്ന് വാങ്ങി സമർപ്പിക്കണം. ഇത്തരക്കാർ പ്രവേശനപരീക്ഷ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലെ KEAM 2017 candidate portal' ലിങ്കിലൂടെ അവരവരുടെ ഹോം പേജിൽ പ്രവേശിച്ച് 'community Quota' എന്ന മെനു ക്ലിക്ക് ചെയ്ത് കമ്യൂണിറ്റി സെലക്ട് ചെയ്യുേമ്പാൾ ലഭ്യമാകുന്ന പ്രൊഫോർമയുടെ പ്രിൻറൗട്ട് എടുത്ത് ഒപ്പിട്ടശേഷം അതത് വില്ലേജ് ഒാഫിസർമാരിൽനിന്ന് ജാതി സർട്ടിഫിക്കറ്റ് വാങ്ങണം. ഇത് പ്രൊഫോർമയോടൊപ്പം ജൂലൈ എട്ടിന് വൈകീട് അഞ്ചിന് മുമ്പ് പ്രവേശന പരീക്ഷ കമീഷണറുടെ ഒാഫിസിൽ എത്തിക്കണം. പ്രവേശനപരീക്ഷ കമീഷണർ പ്രസിദ്ധീകരിച്ച മുസ്ലിം കാറ്റഗറി ലിസിറ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികളെ കോളജുകളിൽ അവരുടെ ഒാപ്ഷനുകൾ നിലവിലുള്ളപക്ഷം അതത് കമ്യൂണിറ്റി േക്വാട്ട സീറ്റുകളിലേക്ക് പരിഗണിക്കും. കാറ്റഗറി ലിസ്റ്റിൽ ഉൾെപ്പട്ട വിദ്യാർഥികൾക്ക് പ്രൊഫോർമ ലഭ്യമാകില്ല. ഇത്തരം വിദ്യാർഥികൾ പുതുതായി ജാതി സർട്ടിഫിക്കറ്റ് സമർപ്പിക്കണ്ട. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പട്ടിക -രണ്ടിൽ ഉൾപ്പെട്ടിട്ടുള്ള കോളജുകളിൽ മൈനോറിറ്റി േക്വാട്ട സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലെ KEAM 2017 -candidate Portal' ലിങ്കിലൂടെ അവരവരുടെ ഹോം പേജിൽ പ്രവേശിച്ച് Community Quota എന്ന മെനു െഎറ്റം ക്ലിക്ക് ചെയ്ത് കോളജ് സെലക്ട് ചെയ്യുേമ്പാൾ ലഭ്യമാകുന്ന പ്രൊേഫാർമയുടെ പ്രിൻറൗട്ട് എടുത്ത് ഒപ്പിട്ട് ശേഷം അതത് കോളജ് അധികൃതരുടെ മുമ്പാകെ ഹാജരായി ആവശ്യമായ രേഖകൾ ജൂലൈ ഏഴിന് വൈകീട്ട് അഞ്ചിന് മുമ്പായി സമർപ്പിക്കണം. ഇൗ വിദ്യാർഥികളുടെ ലിസ്റ്റും സമർപ്പിക്കപ്പെട്ട രേഖകളും കോളജ് അധികൃതർ ജൂലൈ എട്ടിന് വൈകീട്ട് അഞ്ചിന് മുമ്പായി പ്രവേശന പരീക്ഷ കമീഷണർക്ക് സമർപ്പിക്കണം. സ്വകാര്യ സ്വാശ്രയ ഫാർമസി കോളജുകളിലെ മൈനോറിറ്റി േക്വാട്ടയിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികളും മറ്റ് വിദ്യാർഥികളെപ്പോലെ പ്രസ്തുത േക്വാട്ട ലഭ്യമായ കോളജുകളിലേക്ക് www.cee.kerala.gov.in വെബ്സൈറ്റിലൂടെ ഒാപ്ഷനുകൾ ജൂലൈ ആറ് മുതൽ എട്ടുവരെയുള്ള തീയതികളിൽ രജിസ്റ്റർ ചെയ്യണം. ഹെൽപ് ലൈൻ നമ്പറുകൾ: 0471 2339101, 2339102, 2339103, 2339104.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story