Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 2:02 PM IST Updated On
date_range 5 July 2017 2:02 PM ISTഎസ്.എച്ച് മൗണ്ടിൽ വീട്ടിൽ കവർച്ച
text_fieldsbookmark_border
കോട്ടയം: പട്ടാപ്പകൽ ആളില്ലാത്ത വീട്ടിൽ കവർച്ച. ഇന്ത്യൻ, വിദേശ കറൻസികളും സ്വർണാഭരണങ്ങളും മോഷ്ടിച്ചു. കോട്ടയം എസ്.എച്ച് മൗണ്ട് വേലംപറമ്പിൽ റിട്ട. പ്രഫ. വി.പി. മാത്യുവിെൻറ വീട്ടിലാണ് മോഷണം. പ്രഫ. മാത്യുവും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. ഇവർ ചൊവാഴ്ച രാവിലെ 11.15ന് ആശുപത്രിയിൽ പോയി ഉച്ചക്ക് ഒരുമണിക്കാണ് മടങ്ങിയെത്തിയത്. ഇതിനിെടയാണ് കവർച്ചനടന്നത്. അടുക്കളവാതിലിെൻറ ഒരു പാളി ഇളക്കിമാറ്റിയാണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. കിടപ്പുമുറിയിലെ അലമാരയിൽനിന്ന് മാത്രമാണ് മോഷണം നടന്നത്. 50,000 രൂപയും 2,25,000 രൂപയുടെ വിദേശ കറൻസിയും 10 ഗ്രാം സ്വർണാഭരണവുമാണ് കവർച്ച ചെയ്യപ്പെട്ടത്. മൊത്തം 3,52,000 രൂപയുടെ നഷ്ടമുണ്ടായതായി പൊലീസ് പറഞ്ഞു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story