Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 2:02 PM IST Updated On
date_range 5 July 2017 2:02 PM ISTകോഴി വില വർധന: സർക്കാർ ഇടപെടണം- കെ.എച്ച്.ആർ.എ
text_fieldsbookmark_border
തൊടുപുഴ: ന്യായീകരണമില്ലാത്ത കോഴി വിലവർധനക്കെതിരെ സർക്കാർ ഇടപെടണമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ (കെ.എച്ച്.ആർ.എ). ജൂലൈ ഒന്നു മുതൽ ജി.എസ്.ടി നടപ്പാക്കിയപ്പോൾ കോഴിക്ക് ചുമത്തിയിരുന്ന 14.5 പർച്ചേഴ്സ് ടാക്സ് റദ്ദായിരിക്കുകയാണ്. ഒരു കിലോ കോഴിക്ക് 100 രൂപ ഉണ്ടായിരുന്ന സാഹചര്യത്തിൽ 14 രൂപയായിരുന്നു നികുതി. ജി.എസ്.ടി നിലവിൽ വന്നപ്പോൾ വില കുറയേണ്ട സാഹചര്യത്തിൽ ഇപ്പോൾ കിലോക്ക് 30 രൂപയോളം വർധിക്കുകയാണ്. കൃത്രിമമായി വില വർധിപ്പിക്കുന്ന വ്യാപാരികളുടെ നടപടിയെ കേരള ഹോട്ടൽ റസ്റ്റാറൻറ് അസോസിയേഷൻ അപലപിച്ചു. വിലക്കയറ്റം തടയാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡൻറ് മൊയ്തീൻകുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി. ജയപാലും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story